വ്യത്യസ്ത രുചിയിൽ പൊങ്ങ് ജ്യൂസ്

pongu-juice
SHARE

നാളികേരത്തിനുള്ളിലെ പൊങ്ങ് വെറുതേ കഴിക്കാനും ജ്യൂസ് അടിച്ചു കഴിക്കാനും സൂപ്പർ. സിനിമാ താരം സാന്ദ്രാ തോമസിന്റെ മാതാപിതാക്കളായ റൂബി തോമസും തോമസ് ജോസഫുമാണ് ഈ രുചിക്കൂട്ടിന്റെ വിഡിയോ തയാറാക്കിയിരിക്കുന്നത്.

ചേരുവകൾ

  • തേങ്ങാ പൊങ്ങ്
  • ഏലക്കാപ്പൊടി
  • തണുത്ത പാൽ  - 1 ഗ്ലാസ്സ്
  • പാൽ(തണുപ്പിച്ച് കട്ടിയാക്കിയത്)
  • കൽക്കണ്ടം പൊടിച്ചത്
  • ഉണക്കമുന്തിരി
  • ബദാം

തയാറാക്കുന്ന വിധം വിഡിയോ കാണാം

∙ മുളപ്പിച്ച തേങ്ങ പൊട്ടിച്ച് പൊങ്ങ് തേങ്ങയുടെ ഉള്ളിൽ നിന്ന് മൂർച്ചയുള്ള കത്തികൊണ്ട് മുഴുവനായി പുറത്തെടുക്കുക. ഇതേ രീതിയിൽ ആവശ്യത്തിനുള്ള അത്രയും പൊങ്ങ് ഓരോ തേങ്ങയിൽ നിന്നായി എടുത്തു മാറ്റാം.

∙ അതിനുശേഷം പൊങ്ങ് ഓരോന്നായി ഇടത്തരം കഷ്ണങ്ങളാക്കി മുറിക്കാം. ശേഷം മിക്സിയുടെ വലിയ ജാറിലേക്ക് മുറിച്ച് വച്ച പൊങ്ങ് ഇട്ടു കൊടുക്കാം. അതിലേക്ക് കൽക്കണ്ടം പൊടിച്ചത്, 1 ഗ്ലാസ്സ് തണുത്ത പാൽ , തണുപ്പിച്ച് കട്ടിയാക്കിയ പാൽ ആവശ്യത്തിന്, ഏലക്കപ്പൊടി എന്നിവ ചേര്‍ത്ത ശേഷം നന്നായി അടിച്ചെടുക്കുക. 

∙അടിച്ചെടുത്ത ജ്യൂസ് ഗ്ലാസിലേക്ക് മാറ്റിയശേഷം ബദാം, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് ഗാർണിഷ് ചെയ്യാം. പൊങ്ങ് ജ്യൂസ് തയാർ.

English Summary : Coconut apple Juice Recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA