ADVERTISEMENT

മീൻ വറത്തും കറിവച്ചും മാത്രമല്ല വ്യത്യസ്ത രുചിയിൽ തന്തൂർ അടുപ്പിൽ വേവിച്ചെടുത്ത പഴങ്ങളും ചേർത്ത് ഒരുക്കുന്നത് എങ്ങനെയെന്നു പരിചയപ്പെടാം.

 

ചേരുവകൾ

  • സാൽമൺ – 180 – 200 ഗ്രാം
  • ബേസിൽ – 5 ഗ്രാം
  • ബട്ടർ (ഉപ്പില്ലാത്തത്) – 20 ഗ്രാം
  • ഒലിവ് ഓയിൽ – 15 ഗ്രാം
  • പൈനാപ്പിൾ – 20 ഗ്രാം
  • ഗ്രീൻ ആപ്പിൾ – 20 ഗ്രാം
  • പ്ലം – 20 ഗ്രാം
  • പിയർ – 20 ഗ്രാം
  • മസ്ക്ക് മെലൺ – 20 ഗ്രാം
  • പേരയ്ക്ക – 20 ഗ്രാം
  • യോഗർട്ട് – 15 ഗ്രാം
  • വെളുത്തുള്ളി – 10 ഗ്രാം
  • മിന്റ് – 10 ഗ്രാം
  • പച്ച മാങ്ങ – 25 ഗ്രാം
  • വൈറ്റ് വിനഗർ – 20 ഗ്രാം
  • തക്കോലം – 3 ഗ്രാം
  • കറുവാപ്പട്ട – 3 ഗ്രാം
  • ഉപ്പ് – 15 ഗ്രാം
  • കുരുമുളകു പൊടി – 10 ഗ്രാം
  • മസ്റ്റാർഡ് Dijon – 10 ഗ്രാം
  • നാരങ്ങ – 1 ഗ്രാം
  • പാഴ്സലി – 10 ഗ്രാം

 

തയാറാക്കുന്ന വിധം

സാൽമണിൽ മത്സ്യം ഒലിവ് ഓയിൽ, ഉപ്പ്, കുരുമുളക്, നാരങ്ങാ നീര് എന്നിവ പുരട്ടി മാരിനേറ്റ് ചെയ്യാൻ വയ്ക്കുക.

പാനിൽ കുറച്ച് ബട്ടർ ഇട്ട് ചൂടായി കഴിയുമ്പോൾ സാൽമൺ തൊലി വരുന്ന വശം വച്ച് വേവിച്ച് എടുക്കുക. മുകളിലേക്ക് പാനിലുള്ള ബട്ടർ ഒഴിച്ചു കൊടുക്കാം. ശേഷം ഇത് ഏഴുമിനിറ്റ് അവ്നിൽ വേവിച്ച് എടുക്കാം.

ഒരു പ്ലേറ്റിൽ ഒലിവ് ഡസ്റ്റും പാഴ്സലിയും നിരത്തി വേവിച്ച സാൽമൺ വച്ച് മുകളിൽ മസ്റ്റഡ് പേസ്റ്റ് നിരത്തി ഇരുവശവും പുരട്ടിയെടുക്കാം.

 

പഴങ്ങൾ ചതുര കഷ്ണങ്ങളായി മുറിച്ച് യോഗർട്ടും റെഡ്ചില്ലി പേസ്റ്റും ചേർത്ത് മാരിനേറ്റ് ചെയ്ത ശേഷം തന്തൂർ അടുപ്പിൽ വേവിച്ചെടുക്കണം. 

ശേഷം ഫ്രൈയിങ് പാനിൽ ബട്ടർ ചേർത്ത് ഈ ഫ്രൂട്ട് ചൂടാക്കി നാരങ്ങാ നീരും ചേർക്കാം. ശേഷം സാൽമൺ തന്തൂരി ഫ്രൂട്ട്സും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

 

 

English Summary : Here is the recipe of olive-crusted salmon served along with tandoori fruits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com