ADVERTISEMENT

നല്ല മധുരമുള്ള പൈനാപ്പിൾ അരച്ചെടുത്ത് അതിന്റെ ജ്യൂസ് ചേർത്ത് പുട്ടുപൊടി നനച്ചാണ് ഈ പുട്ട് തയാറാക്കുന്നത്. പൈനാപ്പിൾ മണവും രുചിയും ചേരുന്ന പുട്ട് കുട്ടികൾക്കും ഇഷ്ടപ്പെടും. പ്രത്യേകിച്ച് ഒരു കറിയുടെ ആവശ്യവുമില്ല.

 

ചേരുവകൾ

  • പുട്ടുപൊടി – 2 കപ്പ്
  • പൈനാപ്പിൾ – 1 എണ്ണം 
  • നാളികേരം – ആവശ്യത്തിന്
  • ഉപ്പ് – ഒരു നുള്ള്
  • പഞ്ചസാര – 3 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

പൈനാപ്പിൾ കാൽ കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ച ശേഷം  അരിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം. 

പുട്ടുപൊടിയിലേക്കു ഒരു നുള്ള് ഉപ്പ് ചേർത്തു യോജിപ്പിച്ച ശേഷം തയാറാക്കിയ പൈനാപ്പിൾ ജ്യൂസ് കുറേശ്ശേ ചേർത്ത് നനച്ച് എടുക്കാം. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പുട്ടു കുറ്റിയിൽ നാളികേരം ഇട്ട് പുട്ട് പൊടി നിറച്ച് ആവിയിൽ വേവിച്ച് എടുത്താൽ  സ്വീറ്റ് പുട്ട് റെഡി, ഇതിനൊപ്പം മറ്റു കറികളൊന്നും വേണ്ട.

 

English Summary : Sweet Pineapple Puttu, A traditional healthy breakfast dish of Kerala. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com