എണ്ണ നിയന്ത്രിക്കണമെന്നുണ്ട്. പക്ഷേ ചോറിന്റെ കൂടെ ചിക്കൻ കറി കൂട്ടി ഒരുപിടി പിടിക്കാൻ കൊതി തോന്നുന്നുണ്ടോ? എങ്കിൽ എണ്ണയില്ലാത്ത ചിക്കൻ കറി പരീക്ഷിച്ചാലോ?
ചേരുവകൾ
1. ചർമം നീക്കിയ കോഴിയിറച്ചി – 1 കിലോഗ്രാം
2. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീ സ്പൂൺ
3. മുളക് പൊടി– 2 ടീ സ്പൂൺ
4. മല്ലിയില – 1 ടീ സ്പൂൺ
5. മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
6. ചിക്കൻ മസാല – 2 ടീ സ്പൂൺ
7. സവാള –2 വലുത്
8. പച്ചമുളക് – 2 എണ്ണം
9. തൈര് – ടേബിൾ സ്പൂൺ
10. ചെറുനാരങ്ങാ നീര് –1 ടീസ്പൂൺ
11. ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് ഉപ്പ്, മുളക്പൊടി പകുതി, മഞ്ഞൾപൊടി, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇവയെല്ലാം ചേർത്തിളക്കി ഫ്രിജിൽ വയ്ക്കുക.
30 മിനിറ്റോളം ചുവടു കട്ടിയുള്ള പാത്രത്തിൽ ചിക്കൻ 50 മി. ലി. വെള്ളം ചേർത്ത് വേവിക്കാൻ വയ്ക്കുക.
10 മിനിറ്റ് കഴിഞ്ഞ് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും കൂടി ഇട്ട് വേവിക്കുക (10 മിനിട്ട്).
അതിനുശേഷം ചുവന്ന മുളകുപൊടി, ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് ചേർത്ത് വീണ്ടും വേവിക്കുക.
വെള്ളം കുറവായി തോന്നിയാൽ കുറച്ചു ചൂടുവെള്ളം ചേർത്തു കൊടുക്കുക.
ചിക്കൻ വെന്തശേഷം മല്ലിയില ചേർത്ത് ഇറക്കിവച്ച് ഉപയോഗിക്കാം.
Content Summary : Healthy Recipe Zero Oil Chicken Curry Recipe by Pinky Aravind