ചൂടിനെ പ്രതിരോധിക്കാൻ ഫ്രൂട്ട് ചാട്ട്, ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • നന്നായി പഴുത്ത പഴങ്ങൾ വിളമ്പുന്നതിനു തൊട്ടു മുൻപ് ചേർക്കാം.
fruits-chaat
SHARE

ചാട്ട് ഇഷ്ടമല്ലാത്തവർ കുറവാണ്. ചൂടിനെ പ്രതിരോധിക്കാൻ വഴികൾ തേടുന്നവർക്ക് എളുപ്പം തയാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണ് ഫ്രൂട്ട് ചാട്ട്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം. ഫ്രൂട്ട് ചാട്ട് തയാറാക്കാനായി ഉപയോഗിക്കുന്ന പഴങ്ങൾ പെട്ടെന്ന് ഉടഞ്ഞ് പോകുന്നവ ആകരുത്. നന്നായി പഴുത്ത പഴങ്ങൾ ഉപയോഗിച്ചാൽ ചാട്ട് മസാല അടക്കമു‌ള്ളവ ചേർക്കുന്ന സമയത്ത് പഴങ്ങളിൽ നിന്ന് ചാറ് ഇറങ്ങി മിശ്രിതം കുഴഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇനി നന്നായി പഴുത്ത പഴങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ വിളമ്പുന്നതിനു തൊട്ടു മുൻപ് തയാറാക്കുക. 

ചേരുവകൾ 

  • ഏത്തപ്പഴം – ഒന്ന് 
  • ആപ്പിൾ – ഒന്ന് 
  • മുന്തിരി – 10 എണ്ണം 
  • ഓറഞ്ച് – ഒന്ന് 
  • പേരയ്ക്ക – ഒന്ന് 
  • സ്ട്രോബെറി – 5 എണ്ണം 
  • കിവി – ഒന്ന് 
  • ഗ്രീൻ ആപ്പിൾ – ഒന്ന് 
  • മാമ്പഴം – ഒന്ന് 
  • മാതളം അല്ലി – ഒരു പിടി 
  • പുതിനയില – ആവശ്യത്തിന് 
  • കുരുമുളക് പൊടി – അര ടീ സ്പൂൺ 
  • ചാട്ട് മസാല – അര മുതൽ ഒരു ടീ സ്പൂൺ വരെ 
  • ലൈം ജ്യൂസ് – ഒരു ടീ സ്പൂൺ 
  • ജീരകം വറുത്ത് പൊടിച്ചത് – അര ടീ സ്പൂൺ 

തയാറാക്കുന്ന വിധം 

∙ ഒരു പാത്രത്തിൽ പഴങ്ങൾ എല്ലാം ചെറുതായി നുറുക്കി ഇടുക. ഇതിലേക്ക് പുതിനയിലയും അരിഞ്ഞിടുക. ശേഷം കുരുമുളക്, ജീരകം എന്നിവയും പൊടിച്ചു ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ചാട്ട് മസാല ചേർക്കുക. ശേഷം പുളിക്ക് ആവശ്യമായ ലൈം ജ്യൂസും ചേർത്ത് വിളമ്പുക. 

English Summary : Fruit Chaat is a tangy Indian dish made by combining chilled juicy fruits like apples, bananas, oranges, grapes with salt and mild spices.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS