ഈസ്റ്ററിന് വളരെയെളുപ്പം തയാറാക്കാവുന്ന ഒരു വിഭവം പരീക്ഷിച്ചാലോ?. നൊടിയിൽ തയാറാക്കാം കൊതിയൂറും രുചിയിലൊരു റൈസ് മിൻസ് മീറ്റ്.
ചേരുവകൾ
ബസ്മതി അരി ഒരു കപ്പ്
എണ്ണ അൽപം
സോയാസോസ് ഒരു വലിയ സ്പൂൺ
സവാള പൊടിയായി
അരിഞ്ഞത് അരക്കപ്പ്
കാപ്സിക്കം ഒരു ചെറുത്
സെലറി മൂന്നു തണ്ട്
മിൻസ്ഡ് മീറ്റ് അരക്കിലോ
ചിക്കൻ സൂപ്പ് ഒരു കപ്പ്
കോൺഫ്ളോർ രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
അരി വേവിച്ചൂറ്റി വയ്ക്കുക. എണ്ണ ചൂടാക്കി സോയാസോസ് ചേർത്തു പുകഞ്ഞു വരുമ്പോൾ സവാള ചേർത്തു വഴറ്റണം. സവാള ബ്രൗൺ നിറമാകുമ്പോൾ കാപ്സിക്കവും സെലറിയും അരിഞ്ഞതു വഴറ്റുക. മൃദുവാകുമ്പോൾ മിൻസ്ഡ് മീറ്റ് ചേർത്തു നന്നായി വഴറ്റി വേവിക്കണം. ഇതിലേക്ക് സൂപ്പ് ചേർത്തിളക്കി വേവിക്കണം. കോൺഫ്ലോറും ചേർത്തിളക്കി നന്നായി കുറുകി വരുമ്പോൾ വാങ്ങുക. വിളമ്പാനുള്ള പാത്രത്തിൽ ചോറു നിരത്തി, അതിനു മുകളിൽ മിൻസ്ഡ് മീറ്റ് മിശ്രിതം നിരത്തി വിളമ്പാം.
Content Summary : Rice Mincemeat Recipe