അവൽ അപ്പം, എളുപ്പത്തിൽ പ്രഭാത ഭക്ഷണം; വീണാസ് ക്വിക് റെസിപ്പീസ്

HIGHLIGHTS
  • തേങ്ങയ്ക്കു പകരം അവൽ അരച്ചത് ചേർക്കാം
veena-aval-recipe
SHARE

തേങ്ങയ്ക്കു പകരം വെള്ള അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള അവൽ അരച്ചത് ചേർത്തു സോഫ്റ്റ് അപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • അവൽ  – 1/2 കപ്പ്
  • അരിപ്പൊടി – 2 കപ്പ്
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • ഉപ്പ് – 1 1/4 ടീസ്പൂൺ
  • ഇൻസ്റ്റന്റ് യീസ്റ്റ് – 1/4 – 1/2 ടീസ്പൂൺ
  • വെള്ളം – 2 1/2 കപ്പ്

തയാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ അവൽ അര മണിക്കൂർ നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. അതിനു ശേഷം ആദ്യം കുതിർന്ന അവല്‍ ഒരു മിക്സിയുടെ ജാറിൽ പേസ്റ്റു പോലെ അരച്ചെടുക്കുക. ഇനി ഇതിലേക്കു രണ്ടു കപ്പ് വറുത്ത തരിയില്ലാത്ത അരിപ്പൊടിയും ആവശ്യത്തിനു വെള്ളവും മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ യീസ്റ്റും കൂടി ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. അതിനു ശേഷം ഇവ നന്നായി മിക്സ് ചെയ്യുക. ഇനി ഇത് പൊങ്ങാന്‍ വയ്ക്കുക. മാവ് പൊങ്ങി വരാൻ ഏകദേശം മൂന്നു മണിക്കൂർ മതിയാകും. മാവ് പൊങ്ങി വന്ന ശേഷം നല്ല സോഫ്റ്റായ അവൽ അപ്പം ചുട്ടെടുക്കാം. 

ശ്രദ്ധിക്കാൻ

അപ്പം ചുടുമ്പോൾ തവയോ അപ്പ ചട്ടിയോ ഉപയോഗിക്കാം. തവയിലേക്ക് ഒരു തവി മാവ് ഒഴിച്ചു കൊടുക്കുക. മാവ് വെന്ത് അതിൽ ചെറിയ ചെറിയ ഹോൾസ് വരുമ്പോൾ തീ കുറച്ചു അടച്ചു വച്ച് വേവിക്കുക. അപ്പം വെന്തോ എന്നറിയാൻ അപ്പത്തിനു മുകളിൽ തൊട്ടു നോക്കുമ്പോൾ കയ്യിൽ ഒട്ടുന്നില്ല എങ്കിൽ ശരിയായ വേവാണ്. അപ്പം തവയിൽ നിന്നെടുക്കാം.

English Summary : Easy Poha Appam without Coconut.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS