ആവി പറക്കുന്ന ചോക്ലേറ്റ് കോഫി, മഴയും തണുപ്പും മാറ്റാൻ മധുരം നിറഞ്ഞൊരു കോഫി രുചി ചൂടോടെ ആസ്വദിക്കാം.
ചേരുവകൾ
- പാൽ – 1 കപ്പ്
- ഇൻസ്റ്റന്റ് കോഫി പൗഡർ – ഒന്നര ടീസ്പൂൺ
- കൊക്കോ പൗഡർ – 1 ടീസ്പൂൺ
- പഞ്ചസാര – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പിൽ പഞ്ചസാര, കൊക്കോ പൗഡർ, കോഫി പൗഡർ എന്നിവ എടുത്ത് അതിലേക്കു കുറച്ചു ചൂടു പാൽ ചേർത്തു നന്നായി യോജിപ്പിച്ച് പതപ്പിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിനു ചൂടുപാൽ ചേർക്കാം. അൽപം കൊക്കോ പൗഡർ വിതറി കോഫി അലങ്കരിക്കാം.
English Summary : Chocolate coffee – the ultimate mood-lifter.