ADVERTISEMENT

ആവി പറക്കുന്ന കുട്ടനാടൻ താറാവു ഫ്രൈ, ക്രിസ്മസ് വിരുന്നിനൊരുക്കാം.

ചേരുവകൾ

1. താറാവ് (ബ്രോയ്‌ലർ എങ്കിൽ നന്ന്) - ഒന്നരക്കിലോ

2. വറ്റൽമുളക് - 20, അരി കളഞ്ഞത്
ചുവന്നുള്ളി - 24
വെളുത്തുള്ളി - 15 അല്ലി + ഒരു ചെറിയ സ്പൂൺ
ഇഞ്ചി - രണ്ടിഞ്ചു കഷണം + അര ചെറിയ സ്പൂൺ പൊടിയായി അരിഞ്ഞത്
കുരുമുളക് - അര ചെറിയ സ്പൂൺ
ജീരകം - കാൽ ചെറിയ സ്പൂൺ
ഉലുവ - കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി, ഉപ്പ് - പാകത്തിന്
3.എണ്ണ - പാകത്തിന്
4.ചുവന്നുള്ളി - ആറ്
ചറിയ ഉരുളക്കിഴങ്ങ് - ആറ്
ബീൻസ് - ആറ്, രണ്ടിഞ്ചു കഷണങ്ങളാക്കിയത്
കാരറ്റ് - ഒന്ന്, കഷണങ്ങളാക്കിയത്
ഗ്രീൻപീസ് - അരക്കപ്പ്
5.സോയാസോസ് - ഒരു വലിയ സ്പൂൺ
6.വിനാഗിരി - ഒരു ചെറിയ സ്പൂൺ
പഞ്ചസാര - അര ചെറിയ സ്പൂൺ
ഉപ്പ് - പാകത്തിന്

 

പാകം ചെയ്യുന്ന വിധം

∙ താറാവ് വലിയ കഷണങ്ങളായി മുറിച്ചു വൃത്തിയാക്കി വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു താറാവു കഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙ ഫ്രൈയിങ് പാനിൽ അൽപം എണ്ണ ചൂടാക്കി കഷണങ്ങൾ ചേർത്തു വറുത്തെടുക്കണം.
∙ വറുത്ത എണ്ണ അരിച്ചു മാറ്റി വയ്ക്കുക.
∙വറുത്ത കഷണങ്ങളിൽ നാലു കപ്പ് വെള്ളം ചേർത്തു വേവിച്ചു വയ്ക്കണം. വെന്ത ശേഷം രണ്ടു കപ്പ് ഗ്രേവി ഉണ്ടാവണം.
∙നാലാമത്തെ ചേരുവ ഓരോന്നും ആവിയിൽ വേവിച്ചു വയ്ക്കണം.
∙അൽപം എണ്ണയിൽ ചുവന്നുള്ളിയും ഉരുളക്കിഴങ്ങും വഴറ്റിയ ശേഷം ബാക്കി പച്ചക്കറികളും ചേർത്തു നിറം മാറാതെ വഴറ്റി വാങ്ങി വയ്ക്കുക.
∙ഒരു ഫ്രൈയിങ് പാനിൽ താറാവു വറുത്ത എണ്ണ ചൂടാക്കി, (ആവശ്യമെങ്കിൽ കൂടുതൽ എണ്ണ ചേർക്കാം) സോയാസോസ് ചേർത്തിളക്കി പതഞ്ഞു വരുമ്പോൾ താറാവു വേവിച്ച ഗ്രേവിയും വിനാഗിരിയും പഞ്ചസാരയും ഉപ്പും ചേർത്തിളക്കുക.
∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന താറാവു കഷണങ്ങളും ചേർത്തിളക്കി ഗ്രേവി കുറുക്കി വാങ്ങണം.
∙വിളമ്പാനായി, വീതിയുള്ള പാത്രത്തിൽ താറാവെടുത്ത്, മുകളിൽ വഴറ്റി വച്ചിരിക്കുന്ന പച്ചക്കറികൾ നിരത്തി അലങ്കരിച്ചു വിളമ്പാം.


Content Summary : Ever relished, a duck fry for christmas breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com