എളുപ്പത്തിലൊരുക്കാം ബട്ടർ മിൽക്ക് പാൻ കേക്ക്

HIGHLIGHTS
  • ഇതിലും എളുപ്പത്തിലൊരു ബ്രേക്ക്ഫാസ്റ്റ് രുചി വേറേയുണ്ടോ?
butter-milk-pancake
Image Credit : rudisill/istockphoto
SHARE

പാൻ കേക്കുകൾ വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായി തയാറാക്കി എടുക്കാം, ബാച്ചിലേഴ്സിനും പാചകത്തിൽ തുടക്കക്കാർക്കും ഇഷ്ടവിഭവമാണ്. മുട്ടയും പഞ്ചസാരയും ചേരുന്നതു കൊണ്ടു പ്രത്യേകിച്ചു യാതൊരു കറികളും ഇല്ലാതെ രാവിലെയും വൈകിട്ടും പലഹാരമായും കഴിക്കാം.

ചേരുവകൾ

1. മൈദ – ഒരു കപ്പ്
ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ
പഞ്ചസാര – മൂന്നു വലിയ സ്പൂൺ
2. മുട്ട – ഒന്ന്
മോര് – ഒരു കപ്പ്
വെണ്ണ – മൂന്നു വലിയ സ്പൂൺ
3. വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ഒരു വലിയ ബൗളിൽ ഒന്നാമത്തെ ചേരുവ യോജിപ്പിക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു മൈദ മിശ്രിതത്തിലേക്കു മെല്ലേ ചേർത്തിളക്കുക.
∙എസ്സൻസും ചേർത്തിളക്കുക.
∙തവ ചൂടാക്കി വെണ്ണ പുരട്ടി, ഓരോ തവി വീതം കോരിയൊഴിച്ചു തിരിച്ചും മറിച്ചുമിട്ടു ചുട്ടെടുക്കുക. ഇരുവശവും ഗോൾഡൻബ്രൗൺ നിറമാകണം.

Content Summary : Buttermilk pancake, easy recipe for breakfast.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS