കുട്ടിക്കാലത്ത് തണ്ണിമത്തൻ കഴിക്കുമ്പോൾ കുരു അറിയാതെ എങ്ങാനും ഉള്ളിൽ പോയാൽ ഏറ്റവും വലിയ പേടി വയറ്റിൽ ‘തണ്ണിമത്തൻ ചെടി’ വളർന്നു വരുമോ എന്നായിരുന്നു. മുതിർന്നപ്പോൾ വിശ്വാസം പോയിട്ട് ആ ഓർമ പോലും ഇല്ലാതായി. എന്നാൽ, തണ്ണിമത്തന്റെ കറുത്തകുരു ധാരാളമായി കഴിക്കാമെന്നാണ് പുതിയ വിശ്വാസം. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളുടെ കൊച്ചു സ്രോതസ്സുകൾ സെലെനിയം, പൊട്ടാസിയം, സിങ്ക് തുടങ്ങിയവയാണ്. ഹൃദയത്തിനെ ശക്തിപ്പെടുത്തൽ, പ്രതിരോധ ശേഷി, രക്തത്തിലെ ഷുഗറിന്റെ അളവ് കുറയ്ക്കൽ ഇവയൊക്കെ ചെറിയതോതിൽ നിർവഹിക്കാൻ ഈ കുഞ്ഞന്മാർക്ക് കഴിയും.
1. വാട്ടർമെലൺ പ്ലം പഞ്ച്
ചേരുവകൾ:
ബദാം - 5 എണ്ണം
ഉണങ്ങിയ പുതിനയില - കുറച്ച്
തണ്ണീർമത്തങ്ങ - 4 വലിയ കഷണങ്ങൾ (കുരു നീക്കിയത്)
പഴുത്ത പ്ലം - 8 എണ്ണം
കട്ടൻചായ - കാൽകപ്പ്
നാരങ്ങാനീര് - 1 ടീസ്‌പൂ.
ഉപ്പ്- അര ടീസ്‌പൂ.
പഞ്ചസാര പൊടിച്ചത് - 1 ടേബിൾ സ്‌പൂൺ
ബദാം ഗ്രേറ്റ് ചെയ്യുക. പുതിനയില ഉണക്കിയത് കപ്പിൽ വച്ച് പൊടിച്ചു വയ്‌ക്കുക. ബാക്കി ചേരുവകൾ ഒരു ബ്ലെൻഡറിലാക്കി നന്നായടിച്ച് ഗ്ലാസുകളിലേക്കു പകരുക. ബദാമും പുതിനയിലയും മീതെ വിതറുക.

2. മിക്‌സഡ് ജ്യൂസ്
തണ്ണീർമത്തങ്ങ നീര് - അര കപ്പ്
കൈതച്ചക്ക നീര് - അര കപ്പ്
മാമ്പഴച്ചാറ് - അര കപ്പ്
മാമ്പഴ കഷണങ്ങൾ - അര കപ്പ്
മാതളനാരങ്ങാനീര്-അര കപ്പ്
നാരങ്ങാനീര് - 1 ടീസ്‌പൂ.
ലെറ്റ്യൂസില - 2 എണ്ണം
ഐസ് കട്ടകൽ - കുറച്ച്
ഗ്ലാസിൽ ഐസ് കട്ടകളിട്ട് മാമ്പഴക്കഷണങ്ങൾ ഇടുക. മറ്റു ചേരുവകൾ തണുപ്പിച്ച് ചേർത്ത് വിളമ്പാം.
Content Summary : Beat the scorching summer heat with this refreshing watermelon punch.