ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുന്ന അരിയുണ്ടയുടെ രുചി (Ariunda) മറക്കാനാകുമോ?. നാലു മണിക്ക് ചായയ്ക്ക് ഒപ്പം നാടൻ പലഹാരം ആയാലോ? പുതുതലമുറ അറിയട്ടെ പഴമയുടെ നാട്ടുരുചിക്കൂട്ടായ അരിയുണ്ട.
ചേരുവകൾ
1. പുഴുക്കലരി മലരുപോലെ വറുത്തു പൊടിച്ച് ഇടഞ്ഞെടുത്തത് – 2 കപ്പ്
2. പഞ്ചസാര പൊടിച്ചത് – 2 കപ്പ്
കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – അര കപ്പ്
തേങ്ങ ചുരണ്ടി അവ്നില്‍ വച്ചു വെള്ളം വലിച്ചെടുത്തത് – അര കപ്പ്
3. ചൂടു നെയ്യ് – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙അരി പൊടിച്ചത് ഒരു ബൗളിലാക്കി, അതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.
∙ഇതിലേക്ക് ചൂടു നെയ്യ് ചേർത്തിളക്കി ഉരുട്ടാൻ പാകത്തിനാക്കുക. ആവശ്യമെങ്കിൽ കൂടുതൽ നെയ്യ് േചർക്കാം.
∙ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.
Content Summary : Traditional snack Ari unda recipe by Thankam