ADVERTISEMENT

വേനൽക്കാലം പടിവാതിൽക്കലെത്തി. ശരീരത്തിലെ ജലാംശം നിയന്ത്രിക്കാനായി ധാരാളം വെള്ളം കുടിക്കേണ്ട സമയമാണിത്. കൊടും ചൂടിൽ തണുത്തത് എന്തെങ്കിലും കുടിക്കാനായിരിക്കും എല്ലാവരുടെയും ആഗ്രഹം. യാത്രയ്ക്കിടെ പുറത്തു നിന്നു വാങ്ങിക്കുടിക്കുന്ന പാനീയങ്ങളെ അൽപം ശ്രദ്ധിക്കണം. ശുദ്ധജലത്തിന്റെ ലഭ്യത കുറയുന്ന സമയമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാല്‍ വൃത്തിയുള്ള  കടകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. കഴിവതും തിളപ്പിച്ചാറ്റിയ ശുദ്ധജലം കൂടെ കൊണ്ടു പോകാൻ ശ്രമിക്കുക. ഉള്ളം തണുപ്പിക്കുന്ന വ്യത്യസ്തമായ പാനീയങ്ങള്‍ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാമെന്നിരിക്കെ  അതിനായി നാട് ചുറ്റേണ്ട ആവശ്യമുണ്ടോ?. 

നെല്ലിക്ക സംഭാരം

വേനലിൽ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് നെല്ലിക്ക സംഭാരം. വീട്ടിൽ നിന്നു കിട്ടുന്ന വിഭവങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ നിർമിക്കാവുന്ന ആരോഗ്യ പാനീയമാണ് നെല്ലിക്ക സംഭാരം.

ആവശ്യമുള്ള സാധനങ്ങൾ

 • നെല്ലിക്ക– 5 വലുത്
 • പച്ചമുളക്–1 
 • ഇഞ്ചി – ചെറിയ കഷ്ണം
 • കറിവേപ്പില – 5 ഇതള്‍
 • ചെറുനാരങ്ങ നീര് – 1/2 ടി സ്പൂൺ
 • ഉപ്പ് – ആവശ്യത്തിന്

നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മറ്റ് ചേരുകള്‍ ചേര്‍ത്തു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് 2 ഗ്ലാസ് തണുത്ത വെള്ളം ചേർത്തതിന് ശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം. 

ഇഞ്ചി ജ്യൂസ്

ഇഞ്ചി നീരിന്റെ ഗുണങ്ങൾ പണ്ടുകാലം തൊട്ട് നമ്മൾ കേൾക്കാൻ തുടങ്ങിയതാണ്. പക്ഷേ, എരിവ് കാരണം ഇഞ്ചി നീര് കുടിക്കുന്നവർ കുറയും. എളുപ്പത്തിൽ അകത്താക്കാവുന്ന രീതിയിൽ തയാറാക്കിയാൽ ഇഞ്ചിയുടെ ഗുണങ്ങൾ നഷ്ടപ്പെടാതെ ഉപയോഗിക്കാം. 

ആവശ്യമുള്ള സാധനങ്ങൾ

 • ഇഞ്ചി – 200 ഗ്രാം 
 • പഞ്ചസാര – 150 ഗ്രാം
 • ഏലക്കായ – 2 എണ്ണം
 • പുതിന – 5 ഇല
 • ചെറുനാരങ്ങ നീര് – 1 ടി സ്പൂൺ

ഇഞ്ചി, ചെറുനാരങ്ങ നീര്, പുതിന, ഏലക്കായ, എന്നിവ അല്പം വെള്ളം  മിക്സിയിൽ  ചേർത്ത് അടിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നേർപ്പിക്കുക. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഉപയോഗിക്കാം. 

കീറ്റു മാങ്ങ 

1. പുളിയില്ലാത്ത ചെറിയ മാങ്ങ – 250 ഗ്രാം
2. ഉപ്പ് – 30 ഗ്രാം 

തയാറാക്കുന്ന വിധം: 

മാങ്ങാ നീളത്തിൽ കനംകുറച്ച് നുറുക്കുക. കണ്ണാടിക്കുപ്പിയിൽ ഈ മാങ്ങാ മുങ്ങിക്കിടക്കുംവിധം വെള്ളം ഒഴിക്കുക. ഉപ്പും ചേർത്ത് ഇളക്കി രണ്ടു ദിവസം വച്ചശേഷം ഉപയോഗിക്കുക. 

മൂന്നാർ, വട്ടവടയിൽ നിന്നും ഉള്ളം തണുപ്പിക്കും സ്ട്രോബറി കുൽഫി - വിഡിയോ

Content Summary : Healthy way to chill yourselves on a hot summer day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com