മുരിങ്ങയ്ക്ക ഈ രീതിയിലും തോരൻ വയ്ക്കാം, സൂപ്പറാണ്

HIGHLIGHTS
  • പൂവും കായും ഇലയും മുതൽ മുരിങ്ങയുടെ തൊലി വരെ ഭക്ഷ്യയോഗ്യമാണ്
muringakka-thoran-recipe-by-maniyamma
മുരിങ്ങയ്ക്ക തോരൻ
SHARE

സൂപ്പർ ഫുഡ് വിഭാഗത്തിൽ പെടുന്ന ഒന്നാണ് മുരിങ്ങ, പൂവും കായും ഇലയും മുതൽ മുരിങ്ങയുടെ തൊലി വരെ ഭക്ഷ്യയോഗ്യമാണ്. മുരിങ്ങയ്ക്ക കൊണ്ടു വ്യത്യസ്തമായൊരു തോരൻ, സാമ്പാറിനു രുചിപകരാൻ മാത്രമല്ല മുരിങ്ങയ്ക്ക, ഇതിന്റെ കട്ടികൂടിയ പുറം ഭാഗം മാറ്റി സ്വാദോടെ തോരൻ തയാറാക്കാം. മുരിങ്ങക്കായ നടുകെ പിളർന്ന് അതിന്റെ കാമ്പ് സ്പൂൺ ഉപയോഗിച്ചു ചിരണ്ടി എടുത്താണ് ഈ തോരൻ തയാറാക്കുന്നത്.

ചേരുവകൾ

  • മുരിങ്ങക്കായ ചീകി എടുത്തത് – ഒരു കപ്പ്
  • തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്
  • ചെറിയ ഉള്ളി/ സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്
  • പച്ചമുളക് – 3 എണ്ണം (എരിവ് അനുസരിച്ച്)
  • മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
  • കറിവേപ്പില – 3 തണ്ട്
  • വെളുത്തുള്ളി – 2 അല്ലി
  • എണ്ണ, കടുക്, ഉപ്പ് – ആവശ്യത്തിന്
drumstick-thoran
Drumstick Thoran . Image credit : Jimmy Kamballur

തയാറാക്കുന്ന വിധം

മുരിങ്ങക്കായ നടുകേ കീറി, ഉള്ളിലെ കാമ്പ് സ്പൂൺ ഉപയോഗിച്ചു ചീകി എടുക്കുക (തൊലി ചെത്തി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞും എടുക്കാം).

തേങ്ങാ ചിരകിയത്, ഉള്ളി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ കൊണ്ടു നന്നായി യോജിപ്പിച്ചു ചീകി വച്ചിരിക്കുന്ന മുരിങ്ങക്കായിലേക്കു ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മുരിങ്ങക്കാ കൂട്ട് ചേർത്തു വേവിച്ച് എടുക്കാം. 

Content Summary : Muringakka thoran, Kerala style nadan recipe by Maniyamma.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA