വമ്പൻ ഹിറ്റ്! വെറും 20 രൂപയ്ക്ക് െഎസ്ക്രീം ചേർത്ത ഷാർജ ഷേക്ക്

shake
representative Image
SHARE

പാലിൽ ബൂസ്റ്റും പഴവും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുന്ന ഷാർജ ഷേയ്ക്കിന് രുചിപ്രേമികൾ നിരവധിയുണ്ട്. ഇന്ന് പല നിറത്തിൽ പേരുകളിലും രുചിയിലും ഇൗ കിടിലൻ െഎറ്റം ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവര്‍ക്കും ഇത് ഒരുപോലെ പ്രിയമാണ് ഷാർജ ഷേയ്ക്ക്. 

രുചിയൂറും െഎസ്ക്രീം ചേർത്ത ഷാർജ ഷേയ്ക്ക് വെറും 20 രൂപയ്ക്ക് കിട്ടും. എറണാകുളം നോർത്ത് പരവൂറിലെ  ഒരു ചെറിയ കടയിലാണ് വില കുറവിൽ ഷാർജാ ഷെയ്ക്ക് കിട്ടുന്നത്. 20 വർഷമായി സന്തോഷ് ഇൗ കട തുടങ്ങിയിട്ട്. അന്ന് മുതൽ വമ്പൻ ഹിറ്റാണ് 20 രൂപയുടെ ഇൗ വലിയ ഗ്ലാസ് ഷേയ്ക്ക്. 

ഷാർജ ഷേക്ക് തയാറാക്കാം

പാൽ– ഫ്രിജിൽ വച്ച് െഎസാക്കിയത്

പഞ്ചസാര–ആവശ്യത്തിന്

ബൂസ്റ്റ് –2സ്പൂൺ

പഴം– 1

െഎസ്ക്രീം– ഒരു കപ്പ്

ഫ്രിജിൽ വച്ച് കട്ടയാക്കിയ പാലും പഞ്ചസാരയും ബൂസ്റ്റും പഴം ചെറുതായി അരിഞ്ഞതും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് ഒഴിച്ച് മുകളിൽ ഇത്തിരി ബൂസ്റ്റും വിതറി അതിന് മുകളിൽ െഎസ്ക്രീമും വയ്ക്കാം.

നിമിഷനേനം കൊണ്ട് രുചിയൂറും ഷേയ്ക്ക് റെഡി. ഒാറിയോ ബിസ്ക്കറ്റ് ചേർത്തും പല വെറൈറ്റി െഎറ്റംസ് ചേർത്തും ഇന്ന് ഷാർജ ഷേയ്ക്ക് ഉണ്ടാക്കാറുണ്ട്.

English Summary: Sharjah Shake Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS