ADVERTISEMENT

അധികം സമയം ചെലവഴിക്കാതെ വളരെ പെട്ടെന്ന് തയാറാക്കിയെടുക്കാവുന്ന രുചികരമായ ഒരു വിഭവമാണ് പുലാവ്. ശരീരഭാരം വർധിക്കുന്നതിൽ ആശങ്കാകുലരായിരിക്കുന്നവർക്കും കൊളസ്ട്രോൾ ഭീതിയുള്ളവർക്കും പരീക്ഷിക്കാവുന്ന തരത്തിൽ ഒട്ടും തന്നെയും എണ്ണ ചേർക്കാതെയാണ് ഈ പുലാവ് തയാറാക്കുന്നത്. മൂന്നു പേർക്ക് കഴിക്കാൻ സാധിക്കുന്ന രീതിയിലാണ് ചേരുവകൾ എടുത്തിരിക്കുന്നത്. എങ്ങനെയാണ് എണ്ണ ഒട്ടും ചേർക്കാതെ രുചികരമായ പുലാവ് തയാറാക്കുന്നതെന്നു നോക്കാം.

 

ആവശ്യമായ ചേരുവകൾ 

 

∙അരി - 2 കപ്പ്

∙ബീൻസ് - അര കപ്പ്

∙ചെറുതായി അറിഞ്ഞ കാരറ്റ് - 2 എണ്ണം 

∙ചെറുതായി അറിഞ്ഞ കോളിഫ്ലവർ - അര കപ്പ് 

∙പാൽ - 3 / 4 കപ്പ് 

∙മഞ്ഞൾ പൊടി - പാകത്തിന് 

∙മുളക് പൊടി - 1 ടീസ്പൂൺ 

∙ഗരം മസാല -  1 ടീസ്പൂൺ 

∙ബേ ലീഫ് - 2 എണ്ണം 

∙ഗ്രാമ്പു - രണ്ടോ മൂന്നോ എണ്ണം 

∙കുരുമുളക് - അഞ്ചോ ആറോ എണ്ണം 

∙പട്ട - 1 ഇഞ്ച് നീളത്തിലുള്ളത് 

∙ഏലയ്ക്ക - നാലോ അഞ്ചോ എണ്ണം 

∙ഉപ്പ് - ആവശ്യത്തിന് 

∙പഞ്ചസാര - ആവശ്യത്തിന് 

∙മല്ലിയില 

∙അണ്ടിപ്പരിപ്പ്  - ആവശ്യമെങ്കിൽ 

 

തയാറാക്കുന്ന വിധം 

 

ആദ്യമായി അരി 20 - 30 മിനിറ്റ് വരെ  കഴുകിയതിനു ശേഷം കുതിർത്തു വെയ്ക്കുക. ആകെയെടുത്തിരിക്കുന്ന പാലിൽ നിന്നും  പകുതി  പ്രഷർ കുക്കറിൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ച പാലിലേക്ക് ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, ബേ ലീഫ്, കുരുമുളക് എന്നിവ ചേർക്കുക. ഇവയുടെ മണം വായുവിലുയർന്നു വരുമ്പോൾ അരിഞ്ഞുവെച്ചിരിക്കുന്ന പച്ചക്കറികളായ കാരറ്റും കോളിഫ്ലവറും ബീൻസും കുക്കറിലിട്ടതിനു ശേഷം ഇവയിലേക്കു ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, ഗരം മസാല പൊടി, പഞ്ചസാര എന്നിവയും അണ്ടിപരിപ്പും ചേർക്കാം. ആദ്യമൊഴിച്ച പാൽ നല്ലതുപോലെ വറ്റിയതിനെ തുടർന്ന്, കുതിർത്തുവെച്ചിരിക്കുന്ന അരിയും ബാക്കിയുള്ള പാലും കുറച്ചു വെള്ളവുമൊഴിച്ചു ഒരു വിസിൽ വരുന്നത് വരെ വേവിക്കുക. സ്വാദിഷ്ടമായ പുലാവ് തയാറായി കഴിഞ്ഞു. 

English Summary: Oil free Pulao recipe

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com