ADVERTISEMENT

ബാക്കി വന്ന ചോറു കൊണ്ട് ചെറുകടികൾ പോലെയുള്ള വിഭവങ്ങൾ തയാറാക്കാറുണ്ട്. എന്നാൽ പൊറോട്ട ഉണ്ടാക്കാമെന്ന് കേട്ടാൽ ആരായാലും ഞെട്ടും. സംഗതി ശരിയാണ്, നല്ല മൊരിഞ്ഞ പൊറോട്ട തയാറാക്കാം. പൊറോട്ട കുട്ടികള്‍ക്കും മുതിർന്നവർക്കും പ്രിയമാണ്. മൈദ മാത്രമല്ല ഇപ്പോൾ ഗോതമ്പ് പൊറോട്ടയ്ക്കും ആരാധകരുണ്ട്. എന്നാൽ മിച്ചം വന്ന ചോറു കൊണ്ടുള്ള പൊറോട്ട എങ്ങനെ തയാറാക്കുമെന്നു നോക്കാം. 

 

തയാറാക്കുന്ന വിധം

രണ്ടു കപ്പ് ചോറും മൂന്നു കപ്പ് മൈദയും ആവശ്യത്തിന് ഉപ്പും എണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കാം. മിക്സിയുടെ ജാറിലേക്ക് നന്നായി എണ്ണ തടവി കൊടുത്തിട്ട് അതിലേക്ക് ഇൗ കൂട്ട് ചേർത്ത് അരയ്ക്കാം. വെള്ളം ഒട്ടും ചേർക്കണ്ട. ഒന്നിച്ച് അരച്ചെടുക്കാതെ രണ്ടുമൂന്നു തവണകളായി മിക്സിയിൽ അടിച്ചെടുക്കാം. ഒട്ടിപ്പിടിക്കുന്ന പോലെയാണ് മാവ് ഇരിക്കുന്നതെങ്കിലും അതിലേക്ക് എണ്ണ ചേർത്ത് മയമാക്കിയെടുക്കാവുന്നതാണ്.  നന്നായി എണ്ണ ചേർത്ത് ഉരുട്ടിയെടുത്ത മാവ് എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. രണ്ടുമണിക്കൂർ അങ്ങനെ വയ്ക്കണം. അപ്പോഴെക്കും നല്ല മൃദുവായി കിട്ടും. 

 

കിച്ചൺ കൗണ്ടർ ടോപ്പിൽ വച്ച് മാവ് നന്നായി കുഴയ്ക്കണം. എന്നിട്ട് ചെറിയ ഉരുളകളായി മുറിച്ചെടുക്കണം. അതിനുമുകളിൽ നനവുള്ള തുണി ഇട്ട് കൊടുക്കാം.  ശേഷം വീതി കുറഞ്ഞ് നന്നായി നോർത്ത രീതിയിൽ പരത്തി എടുക്കാം. ഒരു കത്തികൊണ്ട് നീളത്തിൽ വരഞ്ഞ് ‌ഒാരോ പീസ് ആക്കണം. രണ്ടു ഭാഗത്തു നിന്നും ഒരുമിച്ചാക്കി താഴെ നിന്നും ചുറ്റിയെടുക്കാം. സാധാരണ പൊറോട്ടയ്ക്ക് എടുക്കുന്നപോലെ. കൈയിലും ഒായിൽ പുരട്ടിട്ട് വേണം ഇങ്ങനെ ചെയ്യാൻ. ശേഷം കൈ കൊണ്ട് പരത്തി പാനിലിട്ട് ചുട്ടെടുക്കാം. അടിപൊളി രുചിയൂറും പൊറോട്ട റെഡി. കടയിൽ നിന്ന് വാങ്ങുന്ന പൊറോട്ടയുടെ അതേ രുചി തന്നെ.

English Summary: Rice Paratha Recipe 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com