ADVERTISEMENT

വൈകുന്നേരം കുട്ടികൾ സ്കൂൾ വിട്ടുവരുമ്പോൾ ചായയ്ക്ക് പലഹാരമായി എന്തുണ്ടാക്കി കൊടുക്കുമെന്ന ടെൻഷനായിരിക്കും മിക്ക അമ്മമാർക്കും. പരീക്ഷണങ്ങളെല്ലാം തീർന്ന് പുതിയത് എന്തു ചെയ്യാനാകും എന്ന് വിഷമിച്ചിരിക്കുന്ന അമ്മമാർക്കായി ഇതാ ഈസിയായി ഉണ്ടാക്കാവുന്ന ഒരു ബ്രഡ് പീത‍‍്സ റസിപ്പി. പീത‍‍്സ എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ളതാണല്ലോ. പക്ഷേ എപ്പോഴും നമുക്ക് അത് പുറത്തുനിന്നും കഴിക്കാനാവില്ല. അങ്ങനെ കഴിക്കുന്നത് ആരോഗ്യകരവുമല്ല, അപ്പോൾ പിന്നെ അത് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും പീത‍‍്സയുണ്ടാക്കാൻ അവ്നും കുറേ സമയവുമൊക്കെ വേണ്ടിവരില്ലേ എന്ന്. എന്നാൽ ഞൊടിയിടയിൽ ഓവനോ കുക്കറോ ഒന്നുമില്ലാതെ വെറും ഫ്രൈ പാനിൽ പീത‍‍്സയുണ്ടാക്കി എടുക്കാം. 

 

ബ്രഡ് പീത‍‍്സ തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ

 

ബ്രഡ്- നാല് എണ്ണം 

സവാള- ഒരെണ്ണം 

തക്കാളി- ഒന്ന്

കാപ്സിക്കം-ഒന്ന്

ചീസ്- ഗ്രേറ്റ് ചെയ്തത് ഒരു കപ്പ് 

ടുമാറ്റോ സോസ്- ആവശ്യത്തിന് 

ബട്ടർ- ആവശ്യത്തിന് 

പച്ചക്കറികളെല്ലാം കനംകുറച്ച് ചതുരാകൃതിയിൽ മുറിയ്ക്കുക. ബ്രഡിൽ സോസ് പുരട്ടണം. പീത‍‍്സ സോസ് വാങ്ങാൻ കിട്ടും. അതാണെങ്കിൽ രുചി ഒന്നുകൂടി കൂട്ടാം. പാൻ ചൂടാക്കി ബട്ടർ ഒഴിച്ചതിനുശേഷം ബ്രഡ് എടുത്തു വയ്ക്കണം. അതിലേയ്ക്ക് പച്ചക്കറികൾ ഓരോന്നായി നിരത്താം. തുടർന്ന് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന ചീസു മുകളിൽ വിതറി അടചു വയ്ക്കാം. അഞ്ചുമിനിറ്റിൽ ബ്രഡ് പീത‍‍്സ റെഡി. ചിക്കനോ മുട്ടയോ ഉപയോഗിച്ചും ഇതുപോലെ ബ്രഡ് പിസ തയ്യാറാക്കാവുന്നതാണ്. പച്ചക്കറികൾ അധികം വേവാത്തതിനാൽ ചില കുട്ടികൾ കഴിയ്ക്കാൻ ഒന്ന് മടിയ്ക്കും. അതിന് ആദ്യം ബട്ടറിൽ ഈ പച്ചക്കറികളെല്ലാം ഒരൽപ്പം ഉപ്പും ചേർത്ത് ചെറുതായി ഫ്രൈ ചെയ്തെടുത്തതിനുശേഷം പീത‍‍്സ ഉണ്ടാക്കാം. 

English Summary: Bread Pizza Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com