ADVERTISEMENT

ജപ്പാൻ ചിക്കൻ എന്ന് കേട്ടിട്ടുണ്ടോ? ഈയിടെ ഇന്‍റര്‍നെറ്റില്‍ ഏറെ വൈറലായ ഒരു വിഭവമാണിത്. വെളുത്ത നിറത്തിലുള്ള ക്രീമില്‍ മുക്കി, മുന്നേ പ്രത്യേക രീതിയില്‍ ഫ്രൈ ചെയ്തുവെച്ച ചിക്കന്‍ കഴിക്കുന്ന ഒരു അടിപൊളി വിഭവമാണ്‌ ഇത്. എങ്ങനെയാണ് ഇത് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. 

ചേരുവകള്‍

എല്ലില്ലാത്ത ചിക്കൻ - 400 ഗ്രാം

മൈദ  - 2 ടേബിൾസ്പൂൺ

കോൺ ഫ്ലോര്‍ - 2 ടേബിൾസ്പൂൺ

ഉപ്പ് - 1/2 ടീസ്പൂൺ

കറുത്ത കുരുമുളക് പൊടി - 1/2 ടീസ്പൂൺ

വെള്ളം - 1/4 കപ്പ്

എണ്ണ -  ആവശ്യത്തിന്

ബട്ടര്‍ - 1 ടേബിൾസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത് - 4 അല്ലി

പച്ചമുളക് - 3

പാൽ - 1.5 കപ്പ്

കശുവണ്ടിപ്പൊടി - 15 കശുവണ്ടി പൊടിച്ചത്

ഉപ്പ് - 1/2 ടീസ്പൂണ്‍

പഞ്ചസാര - 1/2 ടീസ്പൂൺ

കുരുമുളക് - 1/2 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം

∙ മൈദയും കോണ്‍ ഫ്ലോറും ചേർത്ത്  മാവ് തയ്യാറാക്കി അതിലേക്ക് കുറച്ച് ഉപ്പും കുരുമുളകും ചേർത്ത് മിക്സ് ചെയ്യുക.

∙ ഈ മാവില്‍ ചിക്കൻ ക്യൂബുകൾ 15 മിനിറ്റ് നേരം മാരിനേറ്റ് ചെയ്ത് വയ്ക്കുക

∙ കശുവണ്ടി എടുത്ത് നന്നായി പൊടിക്കുക

∙ ശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചിക്കന്‍ ഡീപ്പ് ഫ്രൈ ചെയ്യുക. ഇത് അധികം നിറം മാറും മുന്‍പേ കോരിയെടുക്കുക

∙ മറ്റൊരു പാനില്‍ വെണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് പാല്‍ ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കുക. ശേഷം നേരത്തെ പൊടിച്ചുവെച്ച കശുവണ്ടി പൊടി കൂടി ഇതിലേക്ക് ഇടുക. ക്രീമി പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കാം.

∙ ഈ ക്രീമി സോസിലേക്ക് വറുത്ത ചിക്കൻ മിക്സ് ചെയ്ത് ചൂടോടെ കഴിക്കാം.

English Summary: Japan Chicken Making Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com