ADVERTISEMENT

മോമോസ് ഇഷ്ടമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ഈ വിഡിയോ കണ്ടാല്‍ മോമോസിനോടുള്ള കൊതി പോയിക്കിട്ടും! ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വിഡിയോ കണ്ടാല്‍ ജീവിതമേ മടുത്തു പോകും!

 ചൈനീസ് സ്ട്രീറ്റ് ഫൂഡ് 2023 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡിയോ വന്നത്. മോമോസിനുള്ളില്‍ നിറയെ നുരയ്ക്കുന്ന പുഴുക്കളെ നിറച്ച് സ്റ്റഫ്‌ ചെയ്യുന്നതാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. പിന്നീട് ഇത് വേവിക്കുന്നു. വേവിച്ച ശേഷം ഉള്ളില്‍ അവ ചത്ത്‌ കിടക്കുന്നത് തുറന്നു കാണിക്കുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ

ഈ വിഡിയോയ്ക്കടിയില്‍ നിറയെ മോമോസ് പ്രേമികളുടെയും ചൈനീസ് ഭക്ഷണ വിരോധികളുടെയും കമന്‍റുകള്‍ കാണാം. ചൈനയില്‍ മാത്രമേ ഇത് നടക്കൂ എന്ന് ഒരാള്‍ കമന്റ് ചെയ്തു. ഇങ്ങനെ പോയാല്‍ ഒരുദിനം ഇവര്‍ മനുഷ്യരെ തിന്നുന്നതും കാണേണ്ടി വരും എന്നൊരു കമന്‍റും കാണാം. കഴിക്കാന്‍ വേറെ നല്ല സാധനങ്ങള്‍ ഉള്ളപ്പോള്‍ ഇങ്ങനെയുള്ളവ എന്തിനാണ് കഴിക്കുന്നത് എന്ന് ഒരാള്‍ ചോദിക്കുന്നു. ഈ മോമോസ് കഴിക്കുന്നയാള്‍ മനുഷ്യ അക്വേറിയമായി മാറുമെന്ന രസകരമായ കമന്‍റുമുണ്ട്.

ഈ വിഡിയോ മാത്രമല്ല, ജീവികളെ ക്രൂരമായി കൊന്ന് പാകം ചെയ്യുന്ന വേറെയും വിഡിയോകള്‍ ഈ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ജീവനുള്ള മീനിന്‍റെ ചെതുമ്പല്‍ കളയുന്നതും പുഴുക്കളെ ജീവനോടെ വറുത്തെടുക്കുന്നതുമെല്ലാം ഈ പേജിലുള്ള വിഡിയോകളില്‍ കാണാനാകും.

English Summary:

Viral Video Shows Man Stuffing Live Worms Inside Momos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com