ADVERTISEMENT

പച്ചക്കറികൾക്കും പലചരക്കിനും എന്നുവേണ്ട എന്തിനുമേതിനും വിലകൂടിയ കാലമാണ്. വളരെ പെട്ടെന്നാണ് ഉള്ളിയുടെ വിലയും കുതിച്ചു കയറിയത്. വിലക്കയറ്റം സാധാരണക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. കറികളുടെ രുചി കൂട്ടാൻ  പ്രധാന ചേരുവയായി ചേർക്കുന്ന ഉള്ളി ഉപേക്ഷിച്ചു കൊണ്ട് കറികൾ തയാറാക്കുക എന്നത് ഏറെ പ്രയാസമാണ്. ചിക്കൻ കറി, മുട്ട കറി തുടങ്ങിയവയിൽ എല്ലാം തന്നെ സവാള അല്ലെങ്കിൽ ഉള്ളി ധാരാളമായി ചേർക്കാറുണ്ട്. എന്നാൽ ഉള്ളിയുടെ വില വർധിച്ചത് ചിലരെയെങ്കിലും ആശങ്കപ്പെടുത്തുന്നുണ്ട്. കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റും എന്നത് തന്നെയാണ് അതിനു പുറകിലെ കാര്യം. ഇനി അക്കാര്യമോർത്ത് ടെൻഷൻ അടിക്കേണ്ട കാര്യമില്ല. സവാള ഒഴിവാക്കി കൊണ്ട് തയാറാക്കാൻ കഴിയുന്ന ചില കറികൾ പരിചയപ്പെടാം. 

* ഉള്ളി ഒഴിവാക്കിക്കൊണ്ട് കറികൾ തയാറാക്കുന്നു എന്ന വിഷമം ഇനി വേണ്ട. പകരമായി നിലക്കടല ചേർക്കാം. കടല നല്ലതു പോലെ അരച്ച് പേസ്റ്റ് ആക്കിയതിനു ശേഷം കറികളിൽ ഉപയോഗിക്കാം. കറികളുടെ ഗ്രേവി കുറുകി കിട്ടുമെന്ന് മാത്രമല്ല, രുചിയും വർധിക്കും.

* ഉള്ളിയുടെ വിലയേറിയെന്നു കരുതി ആശങ്കപ്പെടേണ്ട. കറികൾക്കു രുചി പകരാൻ കശുവണ്ടി അരച്ച് ചേർത്താലും മതിയാകും. ചെറു മധുരവും ക്രീമിയായ ഘടനയും കൈവരുന്നത് കൊണ്ടുതന്നെ ഉള്ളി ചേർത്തിട്ടില്ലെന്നു അറിയുക പോലുമില്ല.

* സവാള അധികം ചേർക്കേണ്ട എന്നാണ് തീരുമാനമെങ്കിൽ കറികളിൽ തക്കാളി കൂടുതലായി ഉപയോഗിക്കാം. തക്കാളി കുറച്ചു വെള്ളത്തിലിട്ടു തിളപ്പിച്ചതിനു ശേഷം അതിന്റെ തൊലി കളഞ്ഞെടുക്കാം. തുടർന്ന് പേസ്റ്റ് പോലെ അരച്ചെടുക്കണം. മസാലകൾ ചേർക്കുന്നതിനൊപ്പം തക്കാളിഅരച്ചതുകൂടി ചേർക്കാവുന്നതാണ്. കറികൾക്ക് പ്രത്യേക സ്വാദും മണവും കൈവരും.

* കടലമാവിനെ കുറച്ചു കാണേണ്ട കാര്യമില്ല. രണ്ടോ മൂന്നോ സ്പൂൺ കടലമാവ് എടുത്ത് നല്ലതുപോലെ  ചൂടാക്കുക. തക്കാളിയും മസാലകളുമൊക്കെ വഴറ്റിയെടുക്കുന്ന കൂട്ടിലേക്ക്‌ ഈ കടലമാവ് കൂടി ചേർത്ത് കൊടുക്കാം. കറി നല്ലതുപോലെ കുറുകി വരുന്നത് കാണുവാൻ സാധിക്കും. 

* സവാളയ്ക്കോ ഉള്ളിയ്ക്കോ പകരം മറ്റെന്ത് എന്ന് ചിന്തിച്ച് ഇരിക്കുകയാണെങ്കിൽ അത്തരക്കാർക്കു ഉപയോഗിക്കുന്ന ഒന്നാന്ന് സ്പ്രിങ് ഒനിയൻ. സാലഡുകളിൽ എന്നുവേണ്ട നോൺ വെജിറ്റേറിയൻ വിഭവങ്ങളിലെല്ലാമിതു ചേർക്കാവുന്നതാണ്. 

English Summary:

Food News, Onion Prices Hike Genius Hacks For Delicious, Onion-Free Gravy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com