ADVERTISEMENT

ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് ചൊല്ല്. എന്നാൽ ആപ്പിൾ കൊണ്ട് തയാറാക്കുന്ന ഈ വിഭവം കഴിച്ചാൽ ഡോക്ടറെ ഉടനടി തന്നെ കാണേണ്ടി വരുമെന്നാണ് സോഷ്യൽ ലോകം പറയുന്നത്.  ഫ്രൂട്ട് സാലഡും ജ്യൂസുമൊന്നുമല്ലാതെ എന്താണ് ആപ്പിൾ ഉപയോഗിച്ച് തയാറാക്കുന്നത് എന്നല്ലേ? എണ്ണയിൽ വറുത്തു കോരി മസാലകൾ ചേർത്ത് ആപ്പിൾ കൊണ്ടൊരു കറിയാണ് ഉണ്ടാക്കുന്നത്. കൂടെ കഴിക്കാനായി ബ്രെഡുമുണ്ട്. ഈ വിചിത്രമായ കറി സോഷ്യൽ ലോകത്തിനു ഒട്ടും തന്നെയും ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിഡിയോയുടെ താഴെയുള്ള കമെന്റുകൾ സൂചിപ്പിക്കുന്നത്. 

സമൂഹ മാധ്യമമായ എക്സിലാണ് വിഡിയോ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. കറി തയാറാക്കുന്നത് ഒരു സ്ത്രീയാണ്. വിഡിയോ ആരംഭിക്കുമ്പോൾ ഒരു വലിയ ചീനച്ചട്ടിയിലെ തിളയ്ക്കുന്ന എണ്ണയിലേക്ക് ആപ്പിളുകൾ ഇടുന്നതു കാണാം. അൽപ സമയത്തിന് ശേഷം എണ്ണയിൽ നിന്നും അവ കോരിമാറ്റുന്നു. തുടർന്ന് കറിയ്ക്കു വേണ്ട മസാലകൾ തയാറാക്കിയെടുക്കുന്നു. കുരു നീക്കിയ ആപ്പിളിനുള്ളിലേയ്ക്ക്  തയാറാക്കിയ മസാലക്കൂട്ട് നിറയ്ക്കുന്നതാണ് പിന്നീട് കാണുന്നത്. ശേഷം സാധാരണ കറികൾ തയാറാക്കുന്നത് പോലെ സവാളയും തക്കാളിയുമൊക്കെ അരിഞ്ഞു ചൂടായ എണ്ണയിലിട്ട് വഴറ്റുകയും മസാല നിറച്ച ആപ്പിളുകൾ അതിലേയ്ക്ക് ചേർത്ത് കൊടുക്കുകയും ചെയ്യുന്നു. അവ വെന്ത് പാകമാകുന്നതോടെ കറി അടുപ്പിൽ നിന്നും മാറ്റുന്നു. നല്ലതുപോലെ ഇളക്കി മിക്സ് ചെയ്തതിനു ശേഷം പാത്രത്തിലേക്ക് വിളമ്പി ബ്രെഡിനൊപ്പം കഴിക്കാനായി നൽകുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. 

ആപ്പിൾ കൊണ്ട് തയാറാക്കുന്ന കറിയുടെ വിഡിയോ കണ്ടവരെല്ലാം തന്നെയും വിമർശനാത്മകമായ രീതിയിലുള്ള കമെന്റുകളാണ് ചുവടെ എഴുതിയിരിക്കുന്നത്. തന്റെ ജീവിതത്തിലൊരിക്കലും മറ്റൊരു പഴത്തിനോടും ഇത്രയധികം സഹതാപം തോന്നിയിട്ടില്ലെന്നും, ആർ ഐ പി ആപ്പിൾ, നിങ്ങൾ മികച്ചൊരു ജീവിതമാണ് ഇത്രയും കാലം നയിച്ചതെന്നും ഒരാൾ കുറിച്ചപ്പോൾ ഡോക്ടറിൽ നിന്ന് മാത്രമല്ല ഈ കറിയിൽ നിന്ന് തന്നെയും അകന്നു നിൽക്കാം എന്നാണ് പരിഹാസരൂപേണയുള്ള മറ്റൊരു കമെന്റ്. താൻ ജീവിതത്തിലൊരിക്കലും ആപ്പിളുകളോട് ഇത്തരത്തിൽ ചെയ്യുകയില്ലെന്നു ഉറപ്പിച്ചു പറയുന്നവരെയും കമെന്റ് ബോക്സിൽ കാണാവുന്നതാണ്.

English Summary:

Food News, fried Apple ki Sabzi' Served With Bread? Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com