ADVERTISEMENT

ഇടനേരങ്ങളില്‍ വിപണിയില്‍ കിട്ടുന്ന ജങ്ക് ഫുഡ് ഒഴിവാക്കി, ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ തുടങ്ങണമെന്നൊക്കെ മനസ്സിലുണ്ടെങ്കിലും എന്ത് കഴിക്കും എന്ന കണ്‍ഫ്യൂഷന്‍ പലര്‍ക്കും ഉണ്ടാകും. അങ്ങനെയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി ഐറ്റമാണ് വെജിറ്റബിള്‍ കബാബ്. മധുരക്കിഴങ്ങും കാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ് തുടങ്ങിയ പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന ഈ കബാബ്, ഉണ്ടാക്കാനും വളരെ എളുപ്പമാണ്. നാലുമണിച്ചായയ്ക്ക് ധൈര്യത്തോടെ കഴിക്കാന്‍ പറ്റുന്ന ഈ പലഹാരം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. 

ഇന്‍സ്റ്റഗ്രാം ക്രിയേറ്ററായ നിത്യ ഹെഗ്ഡെ ആണ് ഈ റെസിപ്പി പങ്കുവച്ചിരിക്കുന്നത്.

മധുരക്കിഴങ്ങ് കബാബ്

വേണ്ട ചേരുവകൾ:-

- 1 മധുരക്കിഴങ്ങ്

- 1/2 കപ്പ് ബീൻസ്

- 1 ബീറ്റ്റൂട്ട്

- 1 കാരറ്റ്

- 1 കാപ്സിക്കം

- ഒരു പിടി മല്ലിയില അരിഞ്ഞത്

- 1/2 കപ്പ് റൊട്ടിപ്പൊടി

- പാകത്തിന് ഉപ്പ്

- 1/2 ടീസ്പൂൺ മാമ്പഴപ്പൊടി

- 1/2 ടീസ്പൂൺ

ജീരകപ്പൊടി 

- 1/2 ടീസ്പൂൺ മല്ലിപ്പൊടി

- 1/2 ടീസ്പൂൺ ചാട്ട് മസാല

- 1/2 ടീസ്പൂൺ വെളുത്തുള്ളി പൊടി

- 1/2 ടീസ്പൂൺ ഗരം മസാല

- 1/4 ടീസ്പൂൺ മഞ്ഞൾ

- 1 ടീസ്പൂൺ കോണ്‍സ്റ്റാര്‍ച്ച്

- 1 ടീസ്പൂൺ എള്ള്

- ഗ്രില്ലിംഗിനുള്ള ഓയിൽ

തയാറാക്കുന്ന വിധം:-

1. മധുരക്കിഴങ്ങ്, ബീൻസ്, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ വൃത്തിയാക്കി, നന്നായി കഴുകിയ ശേഷം ഒരു പ്രഷർ കുക്കറിൽ പാകം ചെയ്യുക. മൃദുവായി വെന്തു കഴിഞ്ഞാൽ, അവ നന്നായി ഉടയ്ക്കുക

2. ഇതിലേക്ക് അരിഞ്ഞ കാപ്‌സിക്കവും ഒരു പിടി മല്ലിയിലയും ചേർക്കുക.

veg-kabab
Image Credit:finefettlecookerys/Instagram

3. എല്ലാം നന്നായി മിക്സ് ചെയ്യുക. തുടർന്ന്, ഉപ്പ്, മാങ്ങാപ്പൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, ചാട്ട് മസാല,  വെളുത്തുള്ളി പൊടി, ഗരം മസാല, മഞ്ഞൾ എന്നിവ കൂടി ചേര്‍ത്ത് നന്നായി കുഴയ്ക്കുക.

4. ഇത് കബാബ് രൂപത്തിലാക്കി ഐസ്ക്രീം സ്റ്റിക്കുകളിൽ പിടിപ്പിക്കുക

5. കോൺസ്റ്റാർച്ച്, എള്ള് എന്നിവയുടെ മിശ്രിതത്തിൽ കബാബ് ഉരുട്ടിയെടുക്കുക

6. ഒരു കാസ്റ്റ് അയൺ ഗ്രില്ലിംഗ് പാൻ പ്രീ ഹീറ്റ് ചെയ്യുക. കുറച്ച് എണ്ണ ഒഴിക്കുക. കബാബുകൾ ഗ്രില്ലിൽ വയ്ക്കുക.

7. കബാബുകൾ നല്ല ബ്രൗൺ നിറമാകുന്നതുവരെ ഇരുവശത്തും ഗ്രിൽ ചെയ്യുക.

8. ഈ വെജിറ്റബിൾ കബാബുകൾ ചട്ണിക്കൊപ്പം കഴിക്കാവുന്നതാണ്.

English Summary:

Food News, Sweet Potato Kebabs Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com