ADVERTISEMENT

മധുരം കിനിയുന്ന ജിലേബിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ചിലരുടെയെങ്കിലും വായിൽ വെള്ളം നിറയും. ഒന്ന് കടിക്കുമ്പോൾ ഒലിച്ചിറങ്ങുന്ന ആ മധുരപാനി മിക്കവരുടെയും ഇഷ്ട പലഹാരങ്ങളിൽ ഒന്നാണ്. കേരളത്തിൽ ജിലേബി എന്നാണ് അറിയപ്പെടുന്നതെങ്കിലും മറ്റു നാടുകളിൽ ജലേബി എന്നാണിതിനു പേര്. ഇന്ത്യയിൽ മാത്രമല്ല, ബംഗ്ളാദേശ് അടക്കമുള്ള അയൽരാജ്യങ്ങളിലും ജിലേബി ഏറെ പ്രശസ്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്തു തരംഗമായത് ഒരു ജിലേബി ഉണ്ടാക്കുന്ന വിഡിയോയാണ്. ഒരു ചപ്പാത്തിയുടെ വലുപ്പത്തിൽ കൂടെ സൂര്യകാന്തി പൂവിനോട് സാദൃശ്യം തോന്നുന്ന വിധത്തിലാണ് ഇത് തയാറാക്കിയെടുക്കുന്നത്. സൺഫ്ലവർ ജലേബി എന്നുതന്നെയാണ് പേരും.

സാധാരണ കാണുന്നതും കഴിക്കുന്നതുമായ ജിലേബിയിൽ നിന്നും രൂപത്തിൽ ഏറെ വ്യത്യസ്തനാണ് ഈ താരം. ജിലേബി തയാറാക്കുന്നതിനുള്ള മാവിൽ യാതൊരു തരത്തിലുള്ള വ്യത്യാസവുമില്ല. വിഡിയോ ആരംഭിക്കുമ്പോൾ ഒരു തെരുവ് കച്ചവടക്കാരൻ വളരെ വലുപ്പമുള്ള ഒരു ജിലേബി പാക്ക് ചെയ്യുന്നതാണ് കാണുന്നത്. തെല്ലിട കഴിയുമ്പോൾ വേറൊരു വ്യക്തി മാവ് ഒരു തുണിയിൽ കോരിയൊഴിക്കുകയും ശേഷം നല്ലതുപോലെ ചൂടായ എണ്ണയിലേക്ക് മാവൊഴിച്ചു ഒരു പൂവിന്റെ രൂപത്തിലാക്കിയെടുക്കുകയും ചെയ്യുന്നു. ജിലേബി നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ അത് പഞ്ചസാര പാനിയിലേക്ക് മാറ്റുന്നതും കാണാവുന്നതാണ്. ജിലേബി തയാറായി കഴിഞ്ഞു. 

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഭീമൻ ജിലേബിയുണ്ടാക്കുന്ന വിഡിയോ കണ്ടത് ഒരു മില്യണിലധികം ആളുകളാണ്. ധാരാളം പേർ രുചികരം എന്ന വാക്കിലൂടെയാണ് ജിലേബിയോടുള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. എന്നാൽ വളരെ വൃത്തിഹീനമായ ചുറ്റുപാടിലാണ് ജിലേബി തയാറാക്കുന്നതെന്നു പ്രതികരിച്ചവരെയും കാണാവുന്നതാണ്. ''ഹൈജീൻ, റെസ്റ്റ് ഇൻ പീസ്'' എന്നാണ് വിഡിയോയ്ക്കു താഴെയുള്ള സരസമായ ഒരു കമെന്റ്. ഇതു കഴിച്ചാൽ പ്രമേഹം വളരെപ്പെട്ടെന്നു വരുമെന്ന തരത്തിലുള്ള ആശങ്കകളും ചിലർ പങ്കുവച്ചിട്ടുണ്ട്. 

വിഡിയോ

English Summary:

Making Of Unique 'Sunflower Jalebi' In Bangladesh Has Internet's Attention

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com