ADVERTISEMENT

ചോക്ലലൈറ്റും കൊണ്ടുള്ള ഓംലറ്റും ഓറിയോ വടയുമൊന്നും ഇന്‍റര്‍നെറ്റ് ലോകം ഇതുവരെ മറന്നിട്ടില്ല. കേട്ടാല്‍ത്തന്നെ അയ്യേ എന്ന് പറയിപ്പിക്കുന്ന ഇത്തരം വിഭവങ്ങള്‍ പെട്ടെന്നുതന്നെ വൈറലാകാറുണ്ട്. അത്തരമൊരു വിചിത്രവിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഇളക്കിമറിക്കുന്നത് - അതാണ്‌ പാനിപൂരി കേക്ക്!

ഇന്‍സ്റ്റഗ്രാമിലെ ഗോകുല്‍ കിച്ചന്‍ എന്ന പേജിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പാനിപൂരി കേക്ക് ഉണ്ടാക്കുന്ന വിധം വിശദമായിത്തന്നെ ഇതില്‍ പറഞ്ഞിട്ടുണ്ട്. ഒരു സ്പോഞ്ച് കേക്കാണ് ഇതിന്‍റെ ബേസായി ഉപയോഗിക്കുന്നത്. അതിനു മുകളിലേക്ക് പാനിപൂരിയുടെ മസാല വെള്ളം തൂവുന്നു. ശേഷം കേക്കിന്‍റെ വക്കിലൂടെ വൃത്താകൃതിയില്‍ ക്രീം വയ്ക്കുന്നു. ഈ വൃത്തത്തിനുള്ളില്‍ പാനിപൂരി മസാല ഓരോ പാളികളായി നിറയ്ക്കുന്നു. ഇതിനു മുകളിലേക്ക് വൃത്താകൃതിയുള്ള സ്പോഞ്ച് കേക്ക് വച്ച് മൂടുന്നു. അതിനു മുകളിലായി ബ്രഷ് ഉപയോഗിച്ച് വീണ്ടും പാനിപൂരിയുടെ മസാല വെള്ളം സ്പ്രെഡ് ചെയ്ത ശേഷം, വീണ്ടും ക്രീം വൃത്തത്തിനുള്ളില്‍ പാനിപൂരി മസാല നിറയ്ക്കുന്നു. ഇതിനു മുകളിലായി സ്പോഞ്ച് കേക്ക് വച്ച് മൂടിയ ശേഷം, കേക്കിന്‍റെ പുറംഭാഗം മുഴുവനും വെളുത്ത ക്രീം പുരട്ടുന്നു. ശേഷം, മുഴുവന്‍ ഭാഗവും മഞ്ഞ നിറത്തിലുള്ള സേവ് ഉപയോഗിച്ച് അലങ്കരിക്കുന്നു.

അവസാനം കേക്കിനു മുകളില്‍ അല്‍പ്പം ചട്ണി കൂടി ഒഴിച്ച ശേഷം, രണ്ടു പാനിപൂരി മുകളിലായി വയ്ക്കുന്നതോടെ കേക്ക് പൂര്‍ത്തിയായി. ഭാര്യയും ഭര്‍ത്താവും ചേര്‍ന്നു കേക്ക് കട്ട് ചെയ്യുന്നതും വിഡിയോയില്‍ കാണാം. തന്‍റെ ഭര്‍ത്താവിന്‍റെ പിറന്നാളിന്, വ്ളോഗർ ഇങ്ങനെ ഒരു വിചിത്രമായ സര്‍പ്രൈസ് കൊടുത്തത് അല്‍പം കടന്ന കയ്യായിപ്പോയി എന്നാണ് ഒട്ടേറെ ആളുകള്‍ ഈ വിഡിയോക്കടിയില്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇതു കഴിച്ചവര്‍ക്ക് ഇതുവരെ ഒന്നും പറ്റിയില്ലല്ലോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

English Summary:

Pani Puri Cake Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com