രാവിലെ എന്തെളുപ്പം, കറി വേണ്ട; ബ്രേക്ക്ഫാസ്റ്റ് റെഡി

Mail This Article
പുട്ട്, അപ്പം, ഇടിയപ്പം, ചപ്പാത്തി, ദോശ, ഇഡ്ഡലി എന്നും ഈ പലഹാരം കഴിച്ചു മടുത്തോ? എങ്കിൽ ഇനി അൽപം വെറൈറ്റി ആയാലോ? ഒട്ടും സമയം പാഴാക്കാതെ തയ്യാറാക്കാം ഒരു അടിപൊളി വിഭവം. ബ്രേക്ക്ഫാസ്റ്റായും അത്താഴമായും വിളമ്പാം, കറിയില്ലാതെയും കഴിക്കാം. ആട്ടയും മുട്ടയും പഞ്ചസാരയും ചേർത്ത് വിഭവം തയാറാക്കുന്ന ഈ വിഭവം സിംപിളാണ്.. എങ്ങനെ തയ്യാറാക്കാം.
മിക്സിയുടെ ജാറിലേക്ക് ആവശ്യമുള്ള ആട്ടമാവോ മൈദയോ ചേർക്കാം. ഒപ്പം ഇത്തിരി ഉപ്പും മധുരത്തിനായി പഞ്ചസാരയും വെള്ളവും 2 മുട്ടയും പൊട്ടിച്ച് ഒഴിച്ച് നന്നായി അടിച്ചെടുക്കാം. ഗ്യാസിൽ പാന്‍ വച്ച് ചൂടാകുമ്പോൾ എണ്ണ ചേർക്കാം. തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് ദോശ പോലെ പരത്തി കൊടുത്ത്, തിരിച്ചും മറിച്ച് വേവിച്ചെടുക്കാം. നല്ല മയമുള്ള അപ്പം റെഡി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. പഞ്ചസാരയുടെ മധുരവും ഉള്ളതിനാൽ കറിയുടെ ആവശ്യവുമില്ല. കുട്ടികൾക്കും ഇഷ്ടമാകും ഈ പലഹാരം.