ADVERTISEMENT

ആഘോഷങ്ങളുടെ നാളുകളായി, ക്രിസ്മസ് ഇങ്ങെത്തി, വീട്ടിലെത്തുന്ന വിരുന്നകാർക്കായി എന്തു തയാറാക്കും എന്നാണോ ചിന്തിക്കുന്നത്. എല്ലാത്തവണയും അപ്പവും ബീഫുമൊക്കെയാകും തയാറാക്കുന്നത്. ഇത്തവണ സിറിയൻ താറാവ് മപ്പാസ് ആയാലോ? ഇതെന്ത് ഐറ്റം എന്നാണോ? പുതുരുചിയിൽ കിടിലൻ കറി തയാറാക്കാം. അപ്പത്തിനും ഇടിയപ്പത്തിനും സൂപ്പറാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.

ചേരുവകൾ

താറാവ്: 350 ഗ്രാം
വെളിച്ചെണ്ണ: 80 മില്ലി
വെളുത്തുള്ളി അരിഞ്ഞത്: 10 ഗ്രാം
ഇഞ്ചി അരിഞ്ഞത്: 10 ഗ്രാം
ഉള്ളി അരിഞ്ഞത്: 50 ഗ്രാം
ചെറിയ ഉള്ളി: 20 ഗ്രാം
ഉപ്പ് പാകത്തിന്
പെരുംജീരകം പൊടി: 10 ഗ്രാം
മല്ലിപ്പൊടി: 10 ഗ്രാം
മഞ്ഞൾപ്പൊടി: 3 ഗ്രാം
കശ്മീരി മുളകുപൊടി: 2 ഗ്രാം
നാരങ്ങ നീര്: 20 മില്ലി
പച്ചമുളക്: 2 എണ്ണം
കറിവേപ്പില: 1 തണ്ട്
തേങ്ങാപ്പാൽ (കട്ടിയുള്ളത്) : 50 മില്ലി
കടുക്: 2 ഗ്രാം
ഗരം മസാല പൊടി: 5 ഗ്രാം
ചെറുതായി അരിഞ്ഞത്: 10 ഗ്രാം
മുഴുവൻ ചുവന്ന മുളക്: 2 എണ്ണം
കുരുമുളക് പൊടി: 5 ഗ്രാം
തേങ്ങാപ്പാൽ
വറുത്ത മുഴുവൻ സവാള
വറുത്ത തേങ്ങ
മുളക് കീറിയത്
തയാറാക്കുന്ന വിധം

1) താറാവ് ഒരു പ്രഷർ കുക്കറിൽ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക് എന്നിവ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക, ഉപ്പ്, പെരുംജീരകം, മല്ലിപ്പൊടി എന്നിവ ചേർക്കുക. വേവിച്ച താറാവും സ്റ്റോക്കിനൊപ്പം നാരങ്ങാനീരും ചേർത്ത് മസാലകൂട്ടിലിട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. ചെറിയ തീയിൽ 2 മിനിറ്റ് വേവിക്കുക. ശേഷം തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം.

തീ ഓഫ് ചെയ്ത് ഒരു ഫ്രയിംഗ് പാനിൽ വെളിച്ചെണ്ണ ചൂടാക്കുക.  കടുക് പൊട്ടിച്ച് മുഴുവൻ ചുവന്ന മുളകും ചെറിയ ഉള്ളിയും ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക, ഗരം മസാല, കുരുമുളക് പൊടി, മുളകുപൊടി, കറിവേപ്പില എന്നിവ ചേർക്കുക. ഉയർന്ന തീയിൽ 1 മിനിറ്റ് വേവിക്കുക, കറിയിലേക്ക് ഒഴിക്കുക. നന്നായി മിക്‌സ് ചെയ്ത് അപ്പത്തിനൊപ്പം മപ്പാസ് കഴിക്കാം.

English Summary:

Special Duck Mappas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com