ADVERTISEMENT

സാഫ്രൺ കാഷ്യു റൈസ്

1. ബസ്മതി അരി - ഒരു കപ്പ്
2. ഉപ്പ്-പാകത്തിന്
നാരങ്ങാനീര്-ഒരു നാരങ്ങയുടേത്
3. നെയ്യ്-രണ്ടു വലിയ സ്പൂൺ
4. കശുവണ്ടിപ്പരിപ്പു നുറുക്ക്-കാൽ കപ്പ്
5. കുങ്കുമപ്പൂവ്-അര ചെറിയ സ്പൂൺ

പാൽ -കാൽ കപ്പ്

 പാകം ചെയ്യുന്ന വിധം

അരി കഴുകി വാരി തിളയ്ക്കുന്ന വെള്ളത്തിലിട്ടു മുക്കാൽ വേവിൽ വേവിച്ചൂറ്റണം. ഇതിലേക്ക് ഉപ്പും നാരങ്ങാനീരും ചേർത്തിളക്കി വയ്ക്കുക. ചൂടാറിയ ശേഷം ഫ്രിജിൽ വച്ചിരുന്നാൽ ചോറ് ഒന്നൊന്നിൽ തൊടാതെ കിട്ടും. ഉപയോഗിക്കുന്ന സമയത്തു ചോറു പുറത്തെടുത്ത് ഒരു വലിയ സ്പൂൺ നെയ്യ് ചേർത്തിളക്കി വയ്ക്കുക.

ബാക്കി നെയ്യിൽ കശുവണ്ടിപ്പരിപ്പു വറുത്തു കോരി വയ്ക്കണം.

food-pic

 കുങ്കുമപ്പൂവു പാലിൽ കലക്കി വയ്ക്കണം.

  ഒരു ഡിഷിൽ കുങ്കുമപ്പൂവു കലക്കിയതു തളിക്കുക. അതിനു മുകളിൽ കശുവണ്ടിപ്പരിപ്പു വിതറിയ ശേഷം ചോറ് വേവിച്ചതു നിരത്തി നന്നായി അമർത്തി വയ്ക്കണം.

 ഇതു വിളമ്പാനുള്ള പരന്ന പാത്രത്തിലേക്കു കമഴ്ത്തണം. കുങ്കുമപ്പൂവും കശുവണ്ടിപ്പരിപ്പും മുകളിൽ ഒരു ഡിസൈൻ പോലെ കാണപ്പെടണം.

കശ്മീരി ചിക്കൻ

1.ഇളംചിക്കൻ തൊലി കളഞ്ഞു വലിയ കഷണങ്ങളാക്കിയത് - അരക്കിലോ
2.ഉപ്പ്, മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ വീതം
3.കശ്മീരി വറ്റൽമുളക് - 15, അരി കളഞ്ഞത്
കടുക്-ഒരു ചെറിയ സ്പൂൺ
 ജീരകം-ഒരു ചെറിയ സ്പൂൺ
കുരുമുളക്-ഒരു ചെറിയ സ്പൂൺ
 കറുവാപ്പട്ട- രണ്ടിഞ്ചു നീളമുള്ള രണ്ടു കഷണം
ഗ്രാമ്പൂ-നാല്
4.സവാള-ഒരു വലുത്
 ഇഞ്ചി-രണ്ടിഞ്ചു കഷണം
വെളുത്തുള്ളി-രണ്ടു കുടം
കശുവണ്ടിപ്പരിപ്പ്- 10
ഉണക്കമുന്തിരി-ഒരു വലിയ സ്പൂൺ
5.എണ്ണ-മുക്കാൽ കപ്പ്
6.തക്കാളി-മൂന്നു വലുത്, 
പൊടിയായി അരിഞ്ഞത്

food-pic2

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.

∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് അരച്ചു വയ്ക്കണം.

∙നാലാമത്തെ ചേരുവ ഓരോന്നും വെവ്വേറെ അരച്ചു വയ്ക്കണം.

∙എണ്ണ ചൂടാക്കി ചിക്കൻ ചേർത്തു ബ്രൗൺ നിറത്തിൽ വറുത്തു കോരി എണ്ണ വാലാൻ വയ്ക്കണം.

∙ അതേ എണ്ണയിൽ സവാള അരച്ചതു വഴറ്റിയ ശേഷം ഇഞ്ചി അരച്ചതു വഴറ്റണം. ഇതിലേക്കു വെളുത്തുള്ളി അരച്ചതും ചേർത്തു വഴറ്റിയ ശേഷം അരച്ചു വച്ചിരിക്കുന്ന മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ ഈ കൂട്ടിലേക്കു തക്കാളി ചേർത്തു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തിളക്കി രണ്ടു കപ്പ് ചൂടുവെള്ളവും ഒഴിച്ചു നന്നായി വേവിക്കണം.

∙ നന്നായി വെന്ത ശേഷം ഉണക്കമുന്തിരിയും അരച്ചു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും അൽപം വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കി വാങ്ങാം.

∙ ഇഞ്ചി വഴറ്റുമ്പോൾ അടിയിൽ പിടിച്ചാൽ അൽപം വെള്ളം തളിച്ചു കൊടുക്കാം. ആവശ്യമെങ്കിൽ കറിയിൽ കാൽ ചെറിയ സ്പൂൺ ചുവന്ന ഫുഡ് കളർ ചേർക്കാം. കറിക്ക് അൽപം മധുരം കൂടുതലാണെങ്കിൽ അര ചെറിയ സ്പൂൺ നാരങ്ങാനീരു ചേർത്താൽ മതിയാകും.

മാംഗോ കോക്കനട്ട് ട്രൈഫിൾ പുഡിങ്

1.സ്പഞ്ച് കേക്ക് - 

  200-250 ഗ്രാം, സ്ലൈസ് ചെയ്തത്
2.മാംഗോ ജ്യൂസ് - ഒരു കപ്പ്
3.മാംഗോ ജാം - കാൽ കപ്പ്, അൽപം വെള്ളം
ചേർത്തു കുറുകിയ പരുവത്തിലാക്കിയത്
\4.മാമ്പഴം കഷണങ്ങളാക്കിയത് - പാകത്തിന്
5.കസ്റ്റേർഡ് പൗ‍ഡർ - രണ്ടര വലിയ സ്പൂൺ,
പാൽ ചേർത്തു കുറുക്കി കസ്റ്റേർഡ്  തയാറാക്കിയത്

6.ബദാം കുതിർത്തു തൊലി കളഞ്ഞു
 സ്ലൈസ് ചെയ്തത് - കാൽ കപ്പ്
7.തേങ്ങ ചുരണ്ടിയത് - മുക്കാൽ കപ്പ്
പഞ്ചസാര - ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അഞ്ചു കപ്പ് വെള്ളം ഒഴിച്ചുവയ്ക്കാവുന്ന വലുപ്പമുള്ള ഒരു ബൗൾ തയാറാക്കി വയ്ക്കണം.
∙സ്പഞ്ച് കേക്ക് സ്ലൈസുകൾ മാംഗോ ജ്യൂസിൽ കുതിർത്ത ശേഷം ബൗളിന്റെ അടിയിലും വശങ്ങളിലും നിരത്തണം.
∙ ഇതിനു മുകളിൽ ജാം മിശ്രിതം നിരത്തിയ ശേഷം മാങ്ങാക്കഷണങ്ങൾ നിരത്തുക.

∙ അതിനു മുകളിൽ അൽപം കസ്റ്റേർഡ് ഒഴിച്ച ശേഷം ബദാം അരിഞ്ഞതു നിരത്തണം.

∙ഇങ്ങനെ വീണ്ടും പല നിരകൾ തയാറാക്കി, ഏറ്റവും മുകളിൽ മാങ്ങാക്കഷണങ്ങൾ നിരത്തണം.

∙തേങ്ങ ചുരണ്ടിയതു പഞ്ചസാരയും ചേർത്തിളക്കി ഇളംബ്രൗൺ നിറത്തിൽ വറുത്തു പുഡിങ്ങിനു മുകളിൽ വിതറി വിളമ്പാം. 

ഫിഷ് ഇൻ പെപ്പർ ഗാർലിക് സോസ്

1.മീൻ മുള്ളില്ലാതെ കഷണങ്ങളാക്കിയത്-അരക്കിലോ

2.വെളുത്തുള്ളി അരച്ചത്-
രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടി -ഒരു ചെറിയ സ്പൂൺ നാരങ്ങാനീര്-ഒരു വലിയ സ്പൂൺ
ഉപ്പ്-പാകത്തിന്
3.വെണ്ണ - വറുക്കാൻ ആവശ്യത്തിന്
4.സ്പ്രിങ് ഒനിയൻ പൊടിയായി 
  അരിഞ്ഞത്- രണ്ടു വലിയ സ്പൂൺ 5.മുട്ട -ഒന്ന്, അടിച്ചത്
 പാൽ -ഒരു കപ്പ്
6.ഉപ്പ്, കുരുമുളകുപൊടി-പാകത്തിന്
7.സ്പ്രിങ് ഒനിയൻ ഇലകൾ അരിഞ്ഞത്    -അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙മീൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക.

∙ പിന്നീട് പാനിൽ വെണ്ണ ചൂടാക്കി മീൻ വറുത്തു മാറ്റി വയ്ക്കണം.

∙ അതേ നെയ്യിൽ സ്പ്രിങ് ഒനിയൻ വഴറ്റിയ ശേഷം പാൻ അടുപ്പത്തു നിന്നു വാങ്ങുക. ഇതിലേക്കു പാലും മുട്ടയും അടിച്ചു യോജിപ്പിച്ചത് ഒഴിച്ചു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ തിരികെ അടുപ്പത്തു വച്ചു ചെറുതീയിലാക്കി തുടരെയിളക്കി കുറുക്കണം. കുറുകുമ്പോൾ പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.

∙മീൻ വറുത്തത് ഒരു പരന്ന പാത്രത്തിൽ നിരത്തി, അതിനു മുകളിൽ സോസ് ഒഴിക്കണം.

∙ സ്പ്രിങ് ഒനിയൻ തണ്ട് അരിഞ്ഞതു മുകളിൽ വിതറി അലങ്കരിച്ചു വിളമ്പാം.

English Summary:

Christmas Special Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com