ADVERTISEMENT

ചിലർക്ക് ദോശ കുറച്ച് പുളിയോടുകൂടി കഴിക്കുന്നതാണ് ഇഷ്ടം ചിലർക്ക് ദോശമാവ് പുളിക്കുന്നത് ഇഷ്ടമല്ല. ഹോട്ടലിൽ നിന്നും മറ്റും കഴിക്കുന്ന ദോശയ്ക്ക് ഒരു പ്രത്യേക രുചിയാണ്. കാരണം അവ അധികം പുളിപ്പ് തോന്നിപ്പിക്കാത്തതുകൊണ്ടാണത്. വീട്ടിൽ ദോശമാവ് അരച്ചു കഴിഞ്ഞാൽ അത് ചിലപ്പോൾ പുറത്തുവയ്ക്കാറുണ്ട്. പിറ്റേദിവസം രാവിലെ ദോശ ചുടുന്നതിനുമുമ്പ് നല്ലതുപോലെ മാവ് പൊങ്ങാനും പുളിക്കാനും ആയിട്ടാണ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് ദോശമാവിന്റെ പുളിപ്പ് വർധിക്കാൻ മാത്രമേ സഹായിക്കുകയുള്ളു.ഇനി ദോശമാവിന് പുളിപ്പ് വല്ലാതെ കൂടി പോയെങ്കിൽ അത് കുറയ്ക്കാൻ ഇതാ ചില പൊടിക്കൈകൾ. 

1. അരിമാവ് ചേർക്കൽ

ദോശമാവ് നല്ലതുപോലെ പുളിച്ച് ഇരിക്കുകയാണെങ്കില്‍ അതിലേക്ക് അല്‍പം കൂടി അരിമാവ് ചേര്‍ത്തു കൊടുക്കാം. എന്നിട്ട് അരമണിക്കൂര്‍ മാറ്റി വെക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മാവിന്റെ പുളി കുറയുകയും ദോശ നന്നായി മൊരിഞ്ഞുകിട്ടുകയും ചെയ്യും. 

2. മാവ് ഒഴിച്ചു വയ്ക്കുന്ന പാത്രം

ദോശമാവ് ഒഴിച്ചു വെക്കുന്ന പാത്രത്തില്‍ വെള്ളമുണ്ടെങ്കിലും ദോശമാവ് പൊളിച്ചു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ദോശമാവ് ഒഴിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിൽ ഒരു തുള്ളി വെള്ളം പോലും ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം വേണം ഉപയോഗിക്കാൻ.

Representative Image-Photo Credit: vm2002/Istock
Representative Image-Photo Credit: vm2002/Istock

3. മസാല ദോശ 

കുറച്ച് പുളിയൊക്കെയുള്ള മാവ് ഇഷ്ടമുള്ള ആളുകളാണ് നിങ്ങളെങ്കിൽ അത് മസാല ദോശയാക്കി മാറ്റിയാൽ കുറച്ചു കൂടി രുചികരമായി തീരും. സാദാ ദോശ ആകുമ്പോൾ പുളി രുചി എടുത്തു നിൽക്കും. എന്നാൽ കുറച്ച് മസാല ചേർക്കുകയാണെന്നുണ്ടെങ്കിൽ ആ പുളി ഇല്ലാതാവും. 

4. പഞ്ചസാര ചേർക്കാം

Image Credit: Pradnya Paithankar/Istock
Image Credit: Pradnya Paithankar/Istock

ദോശമാവില്‍ പഞ്ചസാര ചേര്‍ത്താല്‍ അമിതപുളിയെ ഇല്ലാതാക്കും. എന്നു കരുതി കുറേ പഞ്ചസാരയൊന്നും വാരിയിടരുത്. ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുന്നത് മാവിന്റെ രുചി സന്തുലിതമാക്കുന്നതിനും പുളി രുചി ഉണ്ടെങ്കില്‍ അതിനെ കുറക്കുന്നതിനും സഹായിക്കും.

5. ഉഴുന്നും ഉലുവയും 

ദോശമാവിൽ കൂടുതൽ ഉഴുന്നു ചേർക്കുന്നത് നല്ല മൊരിഞ്ഞ ദോശ തയാറാക്കാൻ നല്ലതാണ് എന്നാൽ ഉഴുന്നിന്റെയും അതുപോലെ ഉലുവയുടെയും അളവ് അധികമായാൽ ദോശമാവിനെ അത് കൂടുതൽ പുളിപ്പിക്കാൻ സാധ്യതയുണ്ട്.അതുകൊണ്ട് ആവശ്യത്തിന് കൂടുതൽ ഇവർ രണ്ടും ദോശമാവിൽ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

6. കൃത്യമായ ഊഷ്മാവ്

ദോശമാവ് ചൂടുള്ള സ്ഥലത്ത് സൂക്ഷിക്കാന്‍ പാടില്ല. കാരണം ചൂട് കൂടിയ കാലാവസ്ഥയിലാണ് ദോശമാവ് വേഗത്തില്‍ പുളിച്ച് പോവുന്നത്. അതുപോലെ ഒരിക്കലും ദോശമാവ് പുറമേ സൂക്ഷിക്കരുത്. ഫ്രിജില്‍ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com