ADVERTISEMENT

ചായയില്ലാതെ ഒരു ജീവിതമില്ല ഇന്ത്യക്കാര്‍ക്ക്. രാവിലെയും വൈകിട്ടും, എന്തിന് നട്ടപ്പാതിരായ്ക്ക് പോലും ചായ കുടിക്കാന്‍ റെഡിയാണ് എല്ലാവരും. എത്ര വിഷമവും ടെന്‍ഷനും ഉള്ള സമയത്തും ഒരു ചായ കുടിച്ചാല്‍ ഉഷാറാകുന്നവരുണ്ട്!

മസാല ചായ, ഗ്രീന്‍ ടീ, ഇഞ്ചിച്ചായ എന്നിങ്ങനെ ചായയ്ക്ക് ഒട്ടേറെ വകഭേദങ്ങളുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും ബിരിയാണി ചായയെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ കുറച്ചു നാടകീയമായി തോന്നാമെങ്കിലും അത്തരമൊരു ചായ ശരിക്കുമുണ്ട്!

ബിരിയാണിയുടെ രുചിയുള്ള ചായയല്ല ബിരിയാണി ചായ. ബിരിയാണി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. മസാലച്ചായയുമായി സാമ്യമുള്ള ഒരു രുചിയാണ് ഇതിനുള്ളത്. ഇവയെല്ലാം ചായപ്പൊടിക്കൊപ്പം ഇട്ടു തിളപ്പിക്കുന്നു. എന്നിട്ട്, ഇഞ്ചിക്കഷ്ണങ്ങളും തേനും നാരങ്ങാനീരും അല്‍പ്പം പുതിന ഇലയുമിട്ട ഒരു ഗ്ലാസിലേക്ക് പകരുന്നു. തണുപ്പുകാലത്ത് പ്രത്യേകിച്ച് വളരെയധികം ഗുണങ്ങള്‍ ഈ ചായ കുടിക്കുന്നതു കൊണ്ട് ഉണ്ട്.

ബിരിയാണി ചായ ഉണ്ടാക്കാം

ഷെഫ് നേഹ ദീപക് ഷാ തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പങ്കിട്ട ബിരിയാണി ചായയുടെ റെസിപ്പി നോക്കാം.

ചേരുവകൾ

ലിറ്റർ വെള്ളം-1/2
 കറുവപ്പട്ട 2എണ്ണം
തക്കോലം 1
കുരുമുളക് 8എണ്ണം
ഏലക്ക 4എണ്ണം
പെരുംജീരകം 1/2 ടീസ്പൂൺ 
ചായപ്പൊടി 1/2 ടീസ്പൂൺ 
ഓരോ ഗ്ലാസിനും -
ഇഞ്ചി 1 വലിയ കഷ്ണം
തേൻ 2 ടീസ്പൂൺ
നാരങ്ങയുടെ നീര് 1/2 ടീസ്പൂൺ
പുതിനയില

ഒരു പാനിൽ വെള്ളം ചൂടാക്കി കുരുമുളക്, കറുവപ്പട്ട, തക്കോലം, പെരുംജീരകം, ഏലക്ക എന്നിവ ചേർക്കുക. ഇത് 5-7 മിനിറ്റ് തിളപ്പിക്കുക, തുടർന്ന് ചായപ്പൊടി ചേർക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ മസാലയുടെ പരമാവധി രുചി ചായയ്ക്ക് കിട്ടും. 
ഇഞ്ചി കഷണങ്ങൾ ചതച്ച് ഒരു ഗ്ലാസിലേക്ക് ചേർക്കുക. തേൻ, നാരങ്ങ നീര്, പുതിന എന്നിവയും ചേര്‍ക്കുക. ഇതിലേക്ക് നേരത്തേ തയാറാക്കിയ മസാല ചായ ഒഴിക്കുക. ചൂടോടെ കുടിക്കുക.

English Summary:

Biryani chai recipe goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com