ADVERTISEMENT

ഗുണങ്ങൾ ഏറെയുണ്ട് കറ്റാർവാഴയ്ക്ക്. സൗന്ദര്യം വർധിപ്പിക്കാനും മുടിയുടെ വളർച്ചയ്ക്കും ആരോഗ്യസംരക്ഷണത്തിനും ചെറുതല്ലാത്ത പങ്കുവഹിക്കാൻ കറ്റാർവാഴയ്ക്ക് കഴിയും. സർവസാധാരണമായി കണ്ടു വരുന്ന ഈ സസ്യത്തിന്റെ ജൂസ് ആഴ്ചയിലൊരിക്കൽ കഴിക്കുന്നത് ഏറെ ആരോഗ്യപ്രദമാണ്. എന്തൊക്കെയാണ് ഈ ജൂസ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്നും എങ്ങനെ തയാറാക്കാമെന്നുമൊക്കെ നോക്കാം. 

ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ചർമത്തിന്റെ ആരോഗ്യത്തിനും ചർമ സംബന്ധമായ രോഗങ്ങൾ അകറ്റുന്നതിനും ഇതേറെ സഹായകരമാണ്. മുടിയുടെയും കണ്ണിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതിനും കറ്റാർവാഴ ജൂസ് കഴിച്ചാൽ മതിയാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ദഹന പ്രക്രിയ സുഗമമാക്കുക, ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുക, ശരീരത്തിലെ വിഷാംശം പുറന്തള്ളി ശുദ്ധീകരിക്കുക തുടങ്ങിയവയ്ക്കും കറ്റാർ വാഴ ജൂസ് ഉത്തമമാണ്. 

കറ്റാർവാഴ ഇലകൾ വൃത്തിയായി കഴുകിയെടുത്ത് ഇരുവശങ്ങളിലും കാണുന്ന മുള്ളുകൾ നീക്കം ചെയ്യാം. അതിനുശേഷം ഇലയ്ക്കുള്ളിൽ കാണപ്പെടുന്ന ജെൽ വേർതിരിച്ചെടുക്കണം. ജ്യൂസിലെ പ്രധാന ചേരുവയാണിത്. ഇനി വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം തേൻ ചേർക്കാം. കുറച്ചു ചെറുനാരങ്ങ നീര് കൂടി ചേർത്താൽ കറ്റാർവാഴ ജൂസ് റെഡി. തണുപ്പിച്ചു കഴിക്കണമെന്നുള്ളവർക്കു തയാറാക്കിയ ജൂസ് ഫ്രിജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, നാരങ്ങാനീരും തേനും കുടിക്കുന്നതിനു മുന്നോടിയായി മാത്രം ചേർത്താൽ മതിയാകും.

English Summary:

Healthy Benefits of Drinking Aloe Vera Juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com