ADVERTISEMENT

ഫ്രിജില്‍ ആവശ്യത്തിലധികം ഇഡ്ഡലി മാവ് ഇരിക്കുന്നുണ്ടോ? കളയാനാണ് പ്ലാനെങ്കില്‍ അത് വേണ്ട കേട്ടോ! ഇഡ്ഡലിയും ദോശയുമല്ലാതെ, രുചികരമായ വേറെയും ഒട്ടേറെ വിഭവങ്ങള്‍ ഈ മാവ് കൊണ്ട് ഉണ്ടാക്കാം. അത്തരം ചില വിഭവങ്ങള്‍ ഇതാ...

പണിയാരം

ഇഡ്ഡലി മാവ് കൊണ്ട് രുചികരമായ പണിയാരം ഉണ്ടാക്കാം. അതിനായി ഇഡ്ഡലി മാവില്‍ അല്‍പ്പം ഉള്ളിയും പച്ചമുളകും അരിഞ്ഞിടുക. പണിയാരത്തിന്‍റെ കുഴിയുള്ള പാത്രത്തില്‍ എണ്ണയൊഴിച്ച ശേഷം, ഈ മാവ് അല്‍പ്പാല്‍പ്പമായി അതിലേക്ക് ഒഴിക്കുക. ഇത് തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക. 

ഊത്തപ്പം

ഒരു പാനില്‍ ദോശയ്ക്ക് ഒഴിക്കുന്നത് പോലെ മാവ് ഒഴിക്കുക. അധികം പരത്തരുത്. ഇതിനു മുകളിലേക്ക് തക്കാളി, ഉള്ളി, മുളക്, മല്ലിയില, പുതിനയില മുതലായവ അരിഞ്ഞിടുക. നന്നായി വേവിച്ചെടുക്കുക.

പേസരട്ട്

കുതിര്‍ത്ത ചെറുപയര്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ദോശയാണ് പേസരട്ട്. ചെറുപയർ അരച്ചതിൽ ഇഞ്ചി, കായം, പച്ചമുളക് എന്നിവ കൂടി ചേർത്താണ് ഈ ദോശ ഉണ്ടാക്കുന്നത്.  സാധാരണ ദോശയിൽ നിന്നു ലഭിക്കുന്നതിന്‍റെ ഇരട്ടി അളവ് പ്രോട്ടീൻ ഇതില്‍ നിന്നും കിട്ടും. പേസരട്ടിന്‍റെ മാവിലേക്ക് അല്‍പ്പം ഇഡ്ഡലി മാവ് കൂടി ചേര്‍ത്ത് ഉണ്ടാക്കിയാല്‍ ഇതിന്‍റെ രുചി കൂടും. 

അപ്പം

വെള്ളേപ്പം, അപ്പം എന്നെല്ലാം അറിയപ്പെടുന്ന പ്രാതല്‍ വിഭവം തയാറാക്കാന്‍ ഇഡ്ഡലി മാവ് ഉപയോഗിക്കാം. ഇതിനായി മാവ് അപ്പച്ചട്ടിയില്‍ ഒഴിച്ച് വട്ടം ചുറ്റിച്ചെടുക്കുക. സ്റ്റ്യൂ, ചിക്കന്‍ മുതലായവയ്ക്കൊപ്പം ഇത് കഴിക്കാം.

സ്വീറ്റ് ഇഡ്ഡലി

ദക്ഷിണേന്ത്യയിലെ പലയിടത്തും കാണുന്ന ഒരു വിഭവമാണ് സ്വീറ്റ് ഇഡ്ഡലി അഥവാ മധുര ഇഡ്ഡലി. ഇതിനായി ചെറുപയര്‍ പരിപ്പ് കരിയാതെ ഡ്രൈ റോസ്റ്റ് ചെയ്ത് പൊടിച്ചെടുക്കുക. ഇത് തണുത്ത ശേഷം, ശര്‍ക്കര, ഏലക്ക, തേങ്ങ എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന്‌ ഇഡ്ഡലി മാവ് കൂടി ചേര്‍ത്ത് മിക്സ് ചെയ്ത്, ഇഡ്ഡലി തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക.

English Summary:

Recipes You Can Make With Leftover Idli Dosa Batter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com