ADVERTISEMENT

ഗോതമ്പുമാവോ മൈദയോ വട്ടത്തില്‍ പരത്തിയെടുത്ത്, എണ്ണയില്‍ മുക്കിപ്പൊരിച്ചെടുക്കുന്ന പൂരിയും നല്ല കിഴങ്ങു സ്റ്റ്യൂവും മികച്ച ഒരു പ്രാതല്‍ വിഭവമാണ്. എണ്ണ ഉള്ളതിനാല്‍ എല്ലാവര്‍ക്കും ഇത് കഴിക്കാന്‍ പറ്റണം എന്നില്ല. എന്നാല്‍, വെള്ളത്തില്‍ മുക്കി വേവിച്ചെടുക്കുന്ന പൂരി കഴിച്ചിട്ടുണ്ടോ? സാധാരണ പൂരിയെക്കാള്‍ ഭംഗിയും ഗുണവുമുള്ള ഈ പൂരി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. 

ചേരുവകൾ

ഗോതമ്പ് മാവ് 1 കപ്പ്
 ഉപ്പ് 1/4 ടീസ്പൂൺ 
തൈര് 1 1/2 ടീസ്പൂൺ 
വെള്ളം - ആവശ്യാനുസരണം 

തയാറാക്കുന്ന വിധം

മാവിലേക്ക് തൈരും ഉപ്പും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് കുഴയ്ക്കാം. വല്ലാതെ ലൂസായിപ്പോകരുത്.  ഈ മാവ് സാധാരണ പൂരി പോലെ പരത്തി എടുക്കുക. ഒരു ചീനച്ചട്ടിയില്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് പൂരി ഇട്ട് 2-3 മിനിറ്റ് വേവിക്കുക. തിളച്ച വെള്ളത്തില്‍ പൂരി ഇടുമ്പോള്‍ പൊങ്ങി കിടക്കുമ്പോള്‍ കോരിയെടുക്കാം. ഈ പൂരിയിലെ നനവ് മുഴുവന്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. 
എയര്‍ഫ്രൈയര്‍ 5-6 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ട്രേയിലേക്ക് ഈ പൂരികള്‍ വച്ച് വേവിച്ചെടുക്കുക. എണ്ണയില്‍ പൊരിച്ചെടുത്ത പൂരിയെ മാറ്റി നിർത്തും വയ്ക്കുന്ന നല്ല ഒന്നാന്തരം പൂരി റെഡി!ഇത് ബാജി, കടലക്കറി മുതലയവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com