ADVERTISEMENT

റംസാൻ നോമ്പ് ആരംഭിച്ചു കഴിഞ്ഞു. ഇനി കഠിനമായ വ്രതത്തിന്റെ പുണ്യനാളുകളാണ്. അതിനൊപ്പം തന്നെ അടുക്കളയിൽ പല തരത്തിലുള്ള വിഭവങ്ങളാണ്  നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ടു ഓരോ ദിവസവും തയാറാകുന്നത്. വ്രത നാളുകളിലെ പ്രധാന വിഭവങ്ങളിലൊന്നാണ് പത്തിരി. തയാറാക്കിയെടുക്കാൻ ഒരല്പം ബുദ്ധിമുട്ടാണെങ്കിലും നൈസ് പത്തിരി ഇല്ലാതെ നോമ്പ് തുറ പൂർണമാകില്ല. ഇനി  എളുപ്പത്തിൽ, സോഫ്റ്റ് ആയ പത്തിരി ഇങ്ങനെ തയാറാക്കിയെടുത്തു നോക്കൂ. സാധാരണപോലെ അല്ല, കുക്കറിൽ പത്തിരി ഉണ്ടാക്കാം. കണ്ണുതള്ളേണ്ട, ഇൗസിയാണ്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ഒരു കുക്കറിൽ രണ്ടര കപ്പ് വെള്ളം വച്ച് നല്ലതു പോലെ തിളപ്പിച്ചെടുക്കുക. അതിലേക്കു പാകത്തിന് ഉപ്പ് കൂടി ചേർത്തതിന് ശേഷം രണ്ടു കപ്പ് അരി പൊടി ഇട്ടുകൊടുക്കാം. നന്നായി ഇളക്കി യോജിപ്പിക്കാൻ മറക്കരുത്. തീ ഓഫാക്കിയതിനു ശേഷം പതിനഞ്ചു മിനിട്ട് കുക്കർ അടച്ചു വയ്ക്കണം.

ഇനി കുക്കർ തുറന്നു മാവ് നല്ലതു പോലെ കുഴയ്ക്കണം. കുറച്ച് എണ്ണ ചേർത്ത് കൊടുത്താണ് കുഴയ്‌ക്കേണ്ടത്. ചെറിയ ഉരുളകളാക്കി പത്തിരി പ്രസ്സിൽ വച്ച് പരത്തിയെടുക്കാം. കുറച്ച് അരിപൊടി പത്തിരിയുടെ ഇരുഭാഗങ്ങളിലും തൂവി കൊടുത്താൽ ഇവ തമ്മിൽ ഒട്ടിപ്പിടിക്കാതെയിരിക്കും. ഇനി പാൻ ചൂടാക്കി പത്തിരികൾ ഓരോന്നായി ചുട്ടെടുക്കാം. കോഴിക്കറി കൂടിയുണ്ടെങ്കിൽ നോമ്പ് തുറ ഗംഭീരമാക്കാം.

English Summary:

Iftar Special Easy Cooker Pathiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com