ADVERTISEMENT

തണ്ണിമത്തന്‍ കൊണ്ട് ജൂസും ഷെയ്ക്കുമെല്ലാം ഉണ്ടാക്കി മടുത്തോ? എങ്കിലിനി വ്യത്യസ്തമായ ഒരു വിഭവം ആകാം. ചോറില്‍ തണ്ണിമത്തന്‍ ചേര്‍ത്ത് വാട്ടര്‍മെലണ്‍ റൈസ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. മാസ്റ്റര്‍ഷെഫ് ഹരീഷ് ക്ലോസ്പെറ്റ് ആണ് ഈ വിഭവം പങ്കുവച്ചത്.

വാട്ടര്‍മെലണ്‍ റൈസ് 

ചേരുവകൾ

അരി - 1 കപ്പ്
തണ്ണിമത്തൻ ജ്യൂസ് - 3 കപ്പ്
ഉപ്പ് - ആവശ്യത്തിന്
ചില്ലി ഫ്ലേക്സ്
ഗരം മസാല 
മല്ലിയില  
എണ്ണ
പംകിന്‍ സീഡ്സ്
എള്ള് 

പാചകരീതി

തണ്ണിമത്തൻ ഒരു ബ്ലെൻഡറിൽ അടിച്ചെടുത്ത് നന്നായി അരിച്ചെടുക്കുക. ഈ തണ്ണിമത്തൻ ജൂസ് അടുപ്പത്ത് വച്ച് അതിലേക്ക് അരിയിട്ട് തിളപ്പിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ചില്ലി ഫ്ലേക്സ്, ഗരം മസാല എന്നിവ ചേർക്കുക.

പാത്രം മൂടി വച്ച് പാകം ചെയ്യുക. അടുപ്പത്ത് പാന്‍ വെച്ച് എണ്ണ ഒഴിച്ച്, പംകിന്‍ സീഡ്സ്, എള്ള് എന്നിവ ഇട്ട് താളിച്ചെടുക്കുക. ഇത് ചോറിനു മുകളിലേക്ക് ഒഴിക്കുക. അവസാനമായി മല്ലിയില കൊണ്ട് അലങ്കരിക്കുക. സ്വാദിഷ്ടമായ തണ്ണിമത്തന്‍ ചോറ് റെഡി!

English Summary:

Masterchef India Watermelon Rice Recipe

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com