ADVERTISEMENT

കത്തിയാളുന്ന വേനല്‍ച്ചൂടിനെ തണുപ്പിക്കാന്‍ നന്നാരി സിറപ്പും പൈനാപ്പിളും പച്ചമുളകും ആയുര്‍വേദ കൂട്ടുകള്‍ക്കൊപ്പം ചേര്‍ത്തൊരു പാനീയം, തിരുവനന്തപുരം ഓ ബൈ താമരയിലെ പുതുരുചിയാണ് താമര സമ്മര്‍ കൂളര്‍. അങ്ങാടിക്കടയിലെ (ഔഷധക്കട) പ്രത്യേക ചേരുവകള്‍ക്കൊപ്പം ഈ രുചിക്കൂട്ടുകളും ചേരുന്നതോടെ മനസും ശരീരവും തണുക്കും.

ചേരുവകള്‍

ഫ്രഷ് പൈനാപ്പിള്‍ ജൂസ് - 120 എം.എല്‍
നന്നാരി സിറപ്പ് - 30 എം.എല്‍
പച്ച മുളക് - ഒന്ന്
ചിയ സീഡ് - ഒരു ടേബിള്‍സ്പൂണ്‍

തയാറാക്കുന്ന വിധം

പൈനാപ്പിള്‍ ജൂസും നന്നാരി സിറപ്പും കഷ്ണങ്ങളാക്കിയ പച്ചമുളകും ഒരു കോക്ടെയില്‍ ഷേക്കറില്‍ ഇട്ട് ഐസും ചേര്‍ത്ത് 15 മുതല്‍ 20 മിനിറ്റ് വരെ നന്നായി മിക്‌സ് ചെയ്യുക. തണുത്ത ഗ്ലാസിന് വക്കില്‍ ഒരു കഷ്ണം പൈനാപ്പിളും ഒരു പച്ചമുളകും നെടുകെ മുറിച്ച് വച്ച് അലങ്കരിച്ച് അതിലേക്ക് ഈ പാനീയവും പകര്‍ന്ന് ആസ്വദിച്ച് 

English Summary:

Must-try Refreshing Summer Drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com