ADVERTISEMENT

ഇന്ത്യൻ സെലിബ്രിറ്റി ഷെഫും റെസ്റ്റോറേറ്ററും മാധ്യമ പ്രവർത്തകനുമാണ് കുനാൽ കപൂർ. സ്വാദിഷ്ടമായ ഒട്ടേറെ വിഭവങ്ങളുടെ റെസിപ്പികള്‍ കുനാല്‍ തന്‍റെ പുസ്തകങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പങ്കുവയ്ക്കാറുണ്ട്. വെറുതെ കളയുന്ന തണ്ണിമത്തന്‍ തൊണ്ട് ഉപയോഗിച്ച് രുചികരമായ ഹല്‍വ എങ്ങനെ തയ്യാറാക്കാം എന്ന് പറഞ്ഞു തരികയാണ് കുനാല്‍. പോഷകഗുണമുള്ള ഈ തൊണ്ട് കളയാതെ, കുറച്ചു സമയത്തിനുള്ളില്‍ തന്നെ ഈ വെറൈറ്റി ഹല്‍വ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ

തണ്ണിമത്തൻ തൊണ്ട് - 3 വലിയ കഷ്ണം
നെയ്യ് - 2-3 ടീസ്പൂൺ
സൂചി റവ - 1 ടീസ്പൂൺ
കടലപ്പൊടി - 1 ടീസ്പൂൺ
പഞ്ചസാര - ½ കപ്പ്
ഏലക്ക പൊടി - ½ ടീസ്പൂൺ
ജാതിക്ക പൊടി - ഒരു നുള്ള്
പാൽ - 1 കപ്പ്
ബദാം & പിസ്ത - ഒരു പിടി

തയാറാക്കുന്ന വിധം

ഒരു പീലർ ഉപയോഗിച്ച് തണ്ണിമത്തന്റെ പുറമേയുള്ള കട്ടിയുള്ള പച്ച തൊലി കളയുക. ഒരു തരി പോലും പച്ച കാണാതെ വേണം പീല്‍ ചെയ്ത് കളയാന്‍. ഇത് ചെറുതായി അരിഞ്ഞ് ഒരു ഗ്രൈൻഡറിൽ ഇട്ട് വെള്ളം ഉപയോഗിക്കാതെ പേസ്റ്റ് ആക്കുക. ഒരു പാൻ ചൂടാക്കി അതില്‍ നെയ്യ് ഉരുക്കുക. സൂചിറവ, കടലപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ ബ്രൗൺ നിറമാകുന്നതുവരെ വേവിക്കുക. ഇതിലേക്ക് അരച്ച തണ്ണിമത്തന്‍ പേസ്റ്റ് കൂടി ചേര്‍ത്ത് 15-20 മിനിറ്റ് ഇളക്കി കട്ടിയാകുന്നത് വരെ വേവിക്കുക.

ഇതില്‍ പഞ്ചസാര ചേർത്ത് വീണ്ടും ഏകദേശം 10 മിനിറ്റ് വേവിക്കുക. ഏലയ്ക്കാപ്പൊടി, ജാതിക്കപ്പൊടി, പാൽ എന്നിവ ചേർക്കുക. വീണ്ടും 5 മിനിറ്റ് കൂടി വേവിക്കുക,

തീയിൽ നിന്ന് ഇറക്കിവെച്ച ശേഷം, ബദാം, പിസ്ത എന്നിവ ഉപയോഗിച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

English Summary:

Watermelon Halwa Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com