കറുപ്പഴകിൽ ദീപിക പദുകോൺ; കമന്റുമായി വിക്ടോറിയ ബെക്കാമും
Mail This Article
സമൂഹമാധ്യമത്തിൽ ഒരുപാട് ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ശീലം താരസുന്ദരി ദീപിക പദുകോണിന് ഇല്ല. പക്ഷേ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകരുടെയും ഫാഷൻ ലോകത്തിന്റെയും ഇഷ്ടം നേടിയെടുക്കും. കറുപ്പ് സാരിയിലുള്ള ഫോട്ടോഷൂട്ട് ആണ് ദീപിക പങ്കുവച്ചത്.
സിൽക് മിക്സ് ഓർഗൻസ പ്ലെയിൻ സാരിയാണിത്. കറുപ്പ് ബ്ലൗസ് പെയർ ചെയ്തിരിക്കുന്നത്. ഡിസൈനർ സബ്യസാചി മുഖർജിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. സബ്യസാചി ലോഗോയുള്ള ഒരു കറുപ്പ് ബെൽറ്റ് ആക്സസറൈസ് ചെയ്തിട്ടുണ്ട്. ശലിനി നഥാനിയാണ് ദീപികയെ ഒരുക്കിയത്.
ഭർത്താവ് രൺവീർ സിങ് ആണ് താരത്തിന്റെ ലുക്കിന് അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയത്. ഗായികയും ഫാഷൻ ഡിസൈനറുമായ വിക്ടോറിയ ബെക്കാമിന്റെ കമന്റും ദീപികയെ തേടിയെത്തി. ‘O’ എന്നായിരുന്നു വിക്ടോറിയയുടെ കമന്റ്.
ഇന്ത്യൻ ക്രിക്കറ്റർ കപിൽ ദേവിന്റെ ജീവിതകഥ ആസ്പദമാക്കി കബീർ ഖാൻ സംവിധാനം ചെയ്യുന്ന ‘83’ ആണ് റിലീസിനൊരുങ്ങുന്ന ദീപികയുടെ ചിത്രം. രൺവീർ സിങ് ആണ് സിനിമയിൽ കപിൽ ദേവിനെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.