‘കറുപ്പിൽ പൂവിട്ട സൗന്ദര്യം’; കാനിൽ ഐശ്വര്യ മാജിക്, റെഡ്കാർപറ്റ് കീഴടക്കി

aishwarya-rai-stuns-in-dramatic-black-floral-gown-in-cannes
Image Credits: Barirah/ Shutterstock.com
SHARE

കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിൽ ആരാധകരുടെ പ്രതീക്ഷകൾ പൂവണിയിച്ച് ഐശ്വര്യ റായി. കറുപ്പിൽ പൂക്കളുടെ സൗന്ദര്യം നിറച്ചാണു താരറാണി റെഡ്കാർപറ്റ് കീഴടക്കിയത്. മുന്‍ ലോകസുന്ദരിയുടെ ഈ ഗംഭീര എൻട്രി ഫാഷൻ ലോകത്തും ആവേശം സൃഷ്ടിച്ചു. 

ത്രീഡി ഫ്ലോറൽ മോട്ടിഫസുള്ള കറുപ്പ് ബോൾ ഗൗണ്‍ ആണ് ഐശ്വര്യയുടെ വേഷം. ഗൗണിന്റെ ഇന്നർ ലെയറും ഒരു സ്ലീവുമാണ് ഫ്ലോറൽ മോട്ടിഫ് കൊണ്ട് ഒരുക്കിയിരിക്കുന്നത്. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ഡോൾസ് ആന്‍ഡ് ഗബ്ബാനയാണ് ഐശ്വര്യയുടെ ഗൗൺ ഒരുക്കിയത്. മേക്കപ്പിലും ഹെയർസ്റ്റൈലിലും പരീക്ഷണത്തിനു മുതിർന്നിട്ടില്ല എന്നും ശ്രദ്ധേയം. 

കോസ്മറ്റിക്സ് കമ്പനി ലൊറിയാലിനെ പ്രതിനിധീകരിച്ചാണ് ബ്രാൻഡ് അംബാസ‍ഡറായ ഐശ്വര്യ കാന്‍ ചലച്ചിത്ര മേളയ്ക്ക് എത്തിയത്. ഏറ്റവും കൂടുതൽ തവണ കാനിന് എത്തിയ ബോളിവുഡ് സുന്ദരിയും ഐശ്വര്യയാണ്. 

കാൻ ചലച്ചിത്ര മേളയുടെ 75 ാം പതിപ്പാണിത്. മേയ് 17 ന് തുടങ്ങിയ മേള 28ന് അവസാനിക്കും. 

MORE IN GLITZ N GLAMOUR
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA