‘നിങ്ങൾ വിസ്മയിപ്പിക്കുന്നു’, ഐവറി ഗൗണിൽ തിളങ്ങി അനുഷ്ക, ലവ് ഇമോജികളുമായി വിരാട് കോലി

anushka-sharma-makes-her-cannes-red-carpet-debut-in-a-gorgeous-gown
Image Credits: Instagram/anushkasharma
SHARE

കാൻ ചലച്ചിത്രമേളയിലെ റെഡ്കാർപെറ്റിലെ അനുഷ്ക ശർമയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐവറി നിറത്തിലുള്ള ഗൗണിലാണ് താരം തിളങ്ങിയത്. 

Read More: വാടക ഗർഭധാരണത്തിലൂടെയുണ്ടായ കുഞ്ഞിനോട് ആത്മബന്ധം തോന്നിയില്ല : ക്ലോ കർദാഷിയാന്‍

ഓഫ് ഷോൾഡർ ഐവറി ഗൗണാണ് ധരിച്ചത്. ഗൗണിന്റെ നെക്ക് ലൈനോട് ചേർന്നുള്ള ഫ്ലവർ ഷേപ്പ് കട്ടിങ്ങാണ് ഹൈലൈറ്റ്. ഫിഷ് കട്ട് ഗൗൺ മുഴുവനായി എംബ്രോയ്ഡറി ചെയ്തു. റിച്ചാഡ് ക്വിൻ ആണ് ഡിസൈനർ. കമ്മലും മോതിരങ്ങളും മാത്രമാണ് ആക്സസറീസ്. സിമ്പിൾ മേക്കപ്പും ബൺ ഹെയർസ്റ്റൈലും അനുഷ്കയെ കൂടുതൽ സ്റ്റൈലിഷാക്കി. 

anushka-sharma-makes-her-cannes-red-carpet-debut-in-a-gorgeous-gown1

അനുഷ്ക തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. ‘നിങ്ങൾ വിസ്മയിപ്പിക്കുന്നു’ എന്നാണ് ആലിയയുടെ കമന്റ്. വിരാട് കോലി ലവ് ഇമോജികൾ കമന്റ് ചെയ്തു. 

anushka-sharma-makes-her-cannes-red-carpet-debut-in-a-gorgeous-gown2

Content Summary: Anushka Sharma makes her Cannes red carpet debut in a gorgeous white Gown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS