ADVERTISEMENT

തലമുടിയുടെ പ്രശ്നങ്ങളാൽ വലയുകയാണോ? പരിഹരിക്കാൻ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണോ? വിഷമിക്കേണ്ട. താരനും മുടികൊഴിച്ചിലും ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തൊട്ടടുത്ത് വഴിയുണ്ട്. അതാണ് ചെമ്പരത്തി. മികച്ച ഹെയർ പാക്കുകൾ ഉണ്ടാക്കാൻ ചെമ്പരത്തി ഉപയോഗിക്കാം.

∙ തേങ്ങാപ്പാൽ - ചെമ്പരത്തി  

അരച്ച ചെമ്പരത്തി പൂവിതളുകൾ രണ്ടു ടേബിൾ സ്പൂൺ, രണ്ടു ടേബിൾ സ്പൂൺ തേങ്ങാപാൽ, രണ്ടു ടേബിൾ സ്പൂൺ തേൻ, രണ്ടു ടേബിൾ സ്പൂൺ തൈര്, നാല് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ മിക്സ് ചെയ്യുക. മുടിയിഴകളിലും വേരുകളിലും ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്യാവുന്നതാണ്. വരണ്ടതും അറ്റം പിളർന്നു പോയതുമായ തലമുടിയുടെ സംരക്ഷണത്തിനു ഈ കൂട്ട് സഹായിക്കും. 

∙ ഇഞ്ചി - ചെമ്പരത്തി 

മൂന്നു ടേബിൾ സ്പൂൺ ഇഞ്ചി നീരും രണ്ടു ടേബിൾ സ്പൂൺ ചെമ്പരത്തി പൂവ് അരച്ചതും മിക്സ് ചെയ്യുക. ഇത് തലമുടിയിൽ മുഴുവനായും പുരട്ടി മസാജ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇപ്രകാരം ചെയ്യാം.

ഇഞ്ചിയും ചെമ്പരത്തിയും തലമുടിയുടെ വളർച്ചയെ വർധിപ്പിക്കുന്നു. ഈ കൂട്ട് ശിരോചർമത്തിലും തലമുടിയുടെ വേരുകളിലും പുരട്ടി മസാജ് ചെയ്യുന്നത് പുതിയ തലമുടി വളർന്നുവരാനും സഹായകരമാണ്.

∙ മുട്ട - ചെമ്പരത്തി

രണ്ടു മുട്ടയുടെ വെള്ളയും ചെമ്പരത്തി പൂവ് അരച്ചത് മൂന്നു ടേബിൾ സ്പൂണും മിക്സ് ചെയ്യുക. ഈ മിശ്രിതം തലയിലാകെ പുരട്ടി 20 മിനിറ്റിന്ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. ആഴ്ചയിൽ ഒരു തവണ ഇതു ചെയ്യാം.

പ്രോട്ടീനിനാൽ സമ്പന്നമാണ് ഈ ഹെയർ പായ്ക്ക്. തലമുടിയിൽ അധികമായുണ്ടാകുന്ന എണ്ണമയത്തെ ഇല്ലാതെയാക്കാനും മുടികൊഴിച്ചിലിനെ പ്രതിരോധിക്കാനും ഈ കൂട്ടുകൊണ്ടു സാധിക്കുന്നു. കൂടാതെ, മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. 

∙ ആര്യവേപ്പില - ചെമ്പരത്തി 

10 ആര്യവേപ്പ് ഇലയും ഒരു കൈനിറയെ ചെമ്പരത്തിയിലകളും കാൽകപ്പ് വെള്ളവുമാണ് ഈ ഹെയർ പാക്കിന് ആവശ്യമായ വസ്തുക്കൾ. വെള്ളം ഒഴിച്ച് ആര്യവേപ്പിന്റെ ഇല അരച്ചതിനു ശേഷം, അതിന്റെ നീര് പിഴിഞ്ഞെടുക്കുക. അരച്ചുവെച്ച ചെമ്പരത്തിയില ആര്യവേപ്പിലയുടെ നീരുമായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലുള്ള ഈ മിശ്രിതം തലയിലാകെ പുരട്ടുക. 20 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്.

താരനെ ചെറുക്കാൻ തലമുടിക്ക് കരുത്തു പകരാനും ഈ ഹെയർപാക്ക് സഹായിക്കുന്നു.

English Summary: How to Prepare DIY Hibiscus Hair Mask at Home for Healthy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com