ADVERTISEMENT

മുടി നരയ്ക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണമായി കണ്ട കാലം കഴിഞ്ഞു. ഇരുപതുകളിൽ തന്നെ മുടി നരയ്ക്കുന്നവരുടെ എണ്ണം കൂടുകയാണ്. മുടിയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ, കുളിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മക്കുറവ്, ജീവിതരീതി, പോഷകക്കുറവ് എന്നിങ്ങനെ വിവിധ കാരണങ്ങൾ ഇതിനുണ്ട്. ഈ സാഹചര്യത്തിൽ പ്രകൃദത്ത വസ്തുക്കൾ ഉപയോഗിച്ച മുടിക്ക് നിറം നൽകി എങ്ങനെ നര മറച്ചു പിടിക്കാമെന്നു നോക്കാം.

∙ മൈലാഞ്ചിയുടെ കരുത്ത്

നരച്ച മുടിക്ക് നിറം നൽകാൻ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾക്കു പകരം മൈലാഞ്ചി ഇലകൾ ഉപയോഗിക്കാം. മുടിയുടെ സ്വാഭാവികതയും കരുത്തും നിലനിർത്താൻ ഇതു സഹായിക്കും. 

മൈലാഞ്ചി ഇലകൾ നന്നായി അരച്ചെടുത്ത് മുടിയിൽ പുരട്ടുന്നതാണ് ഉത്തമം. എന്നാൽ ഇതിലൂടെ ഉണ്ടാകുന്ന ഓറഞ്ച് നിറം എല്ലാവർക്കും സ്വീകാര്യമായെന്ന് വരില്ല. ഇല പറിക്കാനും അരയ്ക്കാനുമുള്ള സമയവും സാഹചര്യവും പലർക്കുമുണ്ടാകില്ല. അതിനാൽ മൈലാഞ്ചിയുടെ ഗുണങ്ങളുള്ളതും പെട്ടെന്ന് ഉപയോഗിക്കാൻ സാധിക്കുന്നതുമായ റെഡി ടു യൂസ് ഉത്പന്നങ്ങൾ പരീക്ഷിക്കാം.

∙ പല നിറങ്ങളിൽ

മുടിയുടെ ഉറപ്പും ഭംഗിയും നിലനിർത്തുന്നതിനോടൊപ്പം പല നിറങ്ങളും ഇത്തരം ഉത്പന്നങ്ങൾ നൽകും. ബ്ലാക്ക് കോപ്പർ, നാച്ചുറൽ ബ്രൗൺ, ഡാർക്ക് ബ്ലോണ്ട് തുടങ്ങി വിവിധ നിറങ്ങളിൽ ആയുർവേദിക് ചേരുവകൾ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങളുണ്ട്. 

∙ ഉപയോഗം

മൈലാഞ്ചി അടങ്ങിയ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കളറിംഗ് ചെയ്യാൻ തുടങ്ങുന്നതിന് മുൻപ് സൾഫേറ്റ് ഫ്രീ ഷാംപൂവും  ശേഷം കണ്ടീഷനറും നിർബന്ധമായും ഉപയോഗിക്കുക. 20 ദിവസങ്ങൾക്കിടയിൽ മാത്രം മുടി കളർ ചെയ്യുക.

∙ ചില കാര്യങ്ങൾ

മുടിയിഴകൾക്ക് ബലവും പോഷണവും നൽകുന്ന B6, B12 വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ആപ്പിൾ, വാഴപ്പഴം, ബ്ലൂബെറി, മത്സ്യം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. നേരിട്ട് സൂര്യപ്രകാശമേൽക്കുന്നതിലൂടെ ലഭിക്കുന്ന വിറ്റാമിൻ ഡി മുടിയിഴകളിൽ മെലാനിന്റെ അളവ് വർധിപ്പിക്കുന്നു. മാത്രമല്ല നെല്ലിക്ക, അവോക്കാഡോ, ബ്രോക്കോളി എന്നിവയും ആഹാരത്തിന്റെ ഭാഗമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com