ADVERTISEMENT

അടുത്തൊന്നും മരുഭൂമി ഇല്ലാതിരുന്നിട്ട് കൂടി മരുഭൂമിയിലാണോ നിൽക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് കേരളത്തിൽ വേനൽച്ചൂടിന്റെ പോക്ക്. അടുത്തിടെ തെക്കൻ കേരളത്തിൽ ഒരു മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും ആ പ്രതീക്ഷയും ഫലം കാണാതെ പോയി. ഏഴോളം ജില്ലകളിൽ വേനൽചൂട് 40  ഡിഗ്രി സെൽഷ്യസിനോടടുത്തു കഴിഞ്ഞു. ഈ അവസ്ഥയിൽ ശരീരത്തിനും സൗന്ദര്യത്തിനും സംരക്ഷണം നൽകുക എന്നത്  അനിവാര്യമായ ഒന്നായി മാറിയിരിക്കുകയാണ്. 

Read More: കറുത്ത കട്ടിയുള്ള പുരികം വേണോ? ഇതാ 5 എളുപ്പ വഴികൾ

വേനൽകാലത്ത് ഏറ്റവും സംരക്ഷണം നൽകേണ്ട ഒന്നാണ് നമ്മുടെ കണ്ണുകൾ. കനത്ത ചൂടും പൊടിപടലങ്ങളുമെല്ലാം കണ്ണുകളുടെ സ്നിഗ്ധത നഷ്ടപ്പെടുത്തി കണ്ണുകൾക്ക് പലവിധ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇനി കണ്ണിന്റെ സംരക്ഷണത്തെയോർത്ത് ടെൻഷനടിക്കേണ്ട. കണ്ണുകളെ വേനൽ ചൂടിൽ നിന്നും രക്ഷിക്കാൻ ഇതാ വഴികൾ 

∙അൾട്രാവയലറ്റ് രശ്മികളെ അകറ്റാം  

അൾട്രാവയലറ്റ് രശ്മികളാണ് കണ്ണുകളുടെ പ്രധാന വില്ലൻ. നേരിട്ട് അൾട്രാവയലറ്റ് രശ്മികൾ കണ്ണിലെത്തുന്നത് തടയണം. കൂടുതൽ വെയിലുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ കുട കയ്യിൽ കരുതുന്നത് നല്ലതാണ്. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ഇത് സഹായിക്കും. വേനൽ കാലത്ത് അത്യാവശ്യമെങ്കിൽ മാത്രം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. 

∙സൺഗ്ലാസുകൾ ധരിക്കാം 

കടുത്ത വെയിലിലേക്ക് ഇറങ്ങുമ്പോൾ സൺഗ്ലാസ് ധരിക്കുന്നത് വളരെ പ്രധാനമാണ്. UVA, UVB ലൈറ്റുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിന് കൂളിങ് ഗ്ലാസ് സഹായിക്കും. നേരിട്ട് കണ്ണിലേക്ക് പൊടിപടലങ്ങൾ എത്തുന്നത് തടയാനും സൺഗ്ലാസുകൾ സഹായിക്കും. 

Read More: വെയിലേറ്റു വാടല്ലേ, ചൂടിലും തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ഇതാ 5 സിംപിൾ നാച്വറൽ വഴികൾ

∙കണ്ണിന്റെ ശുചിത്വം പാലിക്കുക 

വെയിലത്ത് നിന്ന് വീട്ടിൽ തിരിച്ചെത്തിയാലുടൻ കൈകളും മുഖവും കഴുകുന്നത് ഉചിതമാണ്. കണ്ണുകളിലും വെള്ളം എത്തുന്നു എന്ന് ഉറപ്പു വരുത്തണം. പൊടിയോ അഴുക്കോ കണ്ണുകളിൽ ഉണ്ടെങ്കിൽ മുഖം കഴുകുന്നതിലൂടെ ഒഴിവാക്കാം. കണ്ണുകളിൽ പൊടി അടിഞ്ഞു കൂടുന്നത്  അലർജിക്കും അണുബാധയ്ക്കും കാരണമാകും.

∙കൂളിംഗ് ഏജന്റായി കുക്കുമ്പർ

കണ്ണിന് കുളിർമയേകാനുള്ള ഏറ്റവും ഫലപ്രദമായ ഉപാധിയാണ് കുക്കുമ്പർ. വെള്ളരിക്ക വട്ടത്തിൽ കഷ്ണങ്ങളായി അരിഞ്ഞ് കണ്ണിന് മുകളിൽ വെക്കുന്നത് നല്ലതാണ്. കണ്ണിനെ തണുപ്പിക്കാൻ ഇതു സഹായിക്കും.കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാനും ഇത് സഹായകമാണ്. 

Read More: ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; ഫേഷ്യല്‍ ഇനി സ്വന്തമായി ചെയ്യാം, വെറും 8 സ്റ്റെപ്സ്

∙ശരിയായ ഉറക്കം

ഉറക്കം ശരിയായില്ലെങ്കിൽ പിന്നെ മറ്റൊന്നും ശരിയാകില്ലെന്നാണ്. കണ്ണുകളെ പുനരുജ്ജീവിപ്പിക്കാൻ ഉറക്കം പ്രധാന പങ്കുവഹിക്കുന്നുണ്ട്. ദിവസവും 6–8 മണിക്കൂർ വരെ ഉറങ്ങുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.  

∙ഡയറ്റിൽ പച്ചക്കറികൾ നിർബന്ധം 

ചൂടുകാലത്ത് പച്ചക്കറികൾ കൂടുതലായി കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ക്യാരറ്റ്, പഴം എന്നിവ കൂടുതലായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്. വേവിക്കാതെ പച്ചക്കറികൾ കഴിക്കുന്നതും നല്ലതാണ്. 

Content Summary: Tips to Keep Your Eyes Safe in Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com