ADVERTISEMENT

വേനല്‍ക്കാലത്തെ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമാണ് ഇപ്പോഴെല്ലാവരും കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. വേനലിനെ അതിജീവിക്കാന്‍ എല്ലാ പോംവഴികളും പ്രയോഗിക്കുമ്പോഴും കഴിയുന്നതും വെയിലത്തിറങ്ങാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അസഹ്യമായ ചൂട് ഒരു വെല്ലുവിളിയാകുമ്പോള്‍ ഇരട്ടി ബുദ്ധിമുട്ടിലാവുന്നത് നീണ്ട മുടിയുള്ളവരാണ്. അത്ര കടുത്ത ചൂടില്‍ മുടിയുടെ സംരക്ഷണം ചില്ലറ കാര്യമല്ല. 

ചൂടില്‍ നിന്നും പൊടിയില്‍ നിന്നും മുടിയെ സംരക്ഷിക്കാന്‍ കഴിയാത്തതാണ് നീളമുള്ള മുടിയുള്ളവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മുടി എങ്ങനെ കെട്ടിവെച്ചാലും ചൂടില്‍ ശരീരം വിയര്‍ക്കുമ്പോള്‍ മുടിയും നനഞ്ഞൊട്ടും. സൂര്യപ്രകാശം കൂടുതലായി ഏല്‍ക്കുമ്പോള്‍ മുടിയുടെ അറ്റം പിളരുന്നതും നിറവ്യത്യാസമുണ്ടാകുന്നതും ബലമില്ലാതാകുന്നതുമെല്ലാം പതിവ് പ്രശ്‌നങ്ങളാണ്. 

Read More: കറുത്ത കട്ടിയുള്ള പുരികം വേണോ? ഇതാ 5 എളുപ്പ വഴികൾ  

വേനല്‍ച്ചൂടില്‍ നിന്നും മുടിയെ സംരക്ഷിക്കാനുള്ള ചില ടിപ്പുകള്‍ ഇതാ

ഹീറ്റ് സ്‌റ്റൈലിംഗ് ഒഴിവാക്കാം

ഈ വേനല്‍ക്കാലത്ത് മുടിയിലുള്ള ഹീറ്റ് സ്റ്റൈലിംഗ് പരീക്ഷണങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കാം. സ്വതവേ ചൂടു കൂടിയ കാലാവസ്ഥയില്‍ ഹീറ്റ് സ്റ്റൈലിംഗ് ടൂളുകള്‍ മുടിക്ക് കേടാണ്. അതിനാല്‍ വേനല്‍ക്കാലത്ത് അവ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. പകരം,നിങ്ങളുടെ മുടി എയര്‍-ഡ്രൈ ചെയ്യുക. 

ക്യാപ് ധരിക്കാം

വെയിലത്തിറങ്ങുമ്പോഴെല്ലാം വീതിയേറിയ തൊപ്പിയോ ബേസ്‌ബോള്‍ തൊപ്പിയോ ധരിക്കുന്നത് നിങ്ങളുടെ മുടിയെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. നിങ്ങളുടെ തലയോട്ടിയില്‍ തണുപ്പ് നിലനിര്‍ത്താനും ഇത് സഹായകമാകും

ജലാംശം നിലനിര്‍ത്താം

ആരോഗ്യമുള്ള മുടിക്കും ചര്‍മത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മുടിയിലേയും ശരീരത്തിലേയും ജലാംശം നിലനിര്‍ത്തുന്നതിന് പ്രതിദിനം കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. 

Read More: വെയിലേറ്റു വാടല്ലേ, ചൂടിലും തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ഇതാ 5 സിംപിൾ നാച്വറൽ വഴികൾ

കൂള്‍ ഡൗണ്‍

കുളത്തില്‍ മുങ്ങിക്കുളിക്കുന്നതും അല്ലെങ്കില്‍ തണുത്ത ഷവറില്‍ കുളിക്കുന്നതുമൊക്കെ നിങ്ങളുടെ മുടിയെ കൂളാക്കാന്‍ സഹായിക്കും. മുടിക്കും ശരീരത്തിനും കൂടുതല്‍ ജലാംശം നല്‍കാനും ഈ മുങ്ങിക്കുളി സഹായകമാകും. 

കണ്ടീഷണര്‍ ഉപയോഗിക്കുക

വേനല്‍ക്കാലത്ത് മുടിയിലെ ജലാംശം നിലനിര്‍ത്താനും ആരോഗ്യമുള്ളതായിരിക്കാനുമുള്ള മികച്ച മാര്‍ഗമാണ് മുടി ഡീപ് കണ്ടീഷന്‍ ചെയ്യുന്നത്. മുടിക്ക് ഏറ്റവും അനുയോജിക്കുന്ന കണ്ടീഷണര്‍ തന്നെ തിരഞ്ഞെടുക്കുക.

ഹെയര്‍ ഓയില്‍ പുരട്ടുക

മുടിയിലും തലയോട്ടിയിലും നേരിയ ഹെയര്‍ ഓയില്‍ പുരട്ടുക. ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും ചൂടില്‍ നിന്ന് മുടി സംരക്ഷിക്കാനും സഹായിക്കും. കുളിക്കുന്നതിനു മുന്‍പ് ഹെയര്‍ ഓയിലുപയോഗിച്ച് മസാജ് ചെയ്യുന്നതും ഗുണകരമാകും. 

Read More: ബ്യൂട്ടി പാര്‍ലര്‍ വീട്ടില്‍ തന്നെ; ഫേഷ്യല്‍ ഇനി സ്വന്തമായി ചെയ്യാം, വെറും 8 സ്റ്റെപ്സ്

ഹെയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുക

മുടി സംരക്ഷണ ദിനചര്യയില്‍ ഡീപ് കണ്ടീഷനിംഗ് ഹെയര്‍ മാസ്‌ക് ഉള്‍പ്പെടുത്തുക. ഇത് മുടിയെ കൂടുതല്‍ ആരോഗ്യകരവും ജലാംശമുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. 

മുടി ഉയര്‍ത്തി കെട്ടുക

താപനില വളരെ ഉയര്‍ന്ന ഈ കാലാവസ്ഥയില്‍ മുടി ഉയര്‍ത്തി കെട്ടിവെക്കുന്നത് ഗുണം ചെയ്യും. മുടി പിന്നിലേക്ക് ഉയര്‍ത്തി കെട്ടി വെക്കുമ്പോള്‍ കഴുത്തിലേക്ക് മുടി വീഴുന്നതും അമിതമായി വിയര്‍ക്കുന്നതും ഒഴിവാക്കാന്‍ സാധിക്കും. മുടി കൂടുതല്‍ ടൈറ്റായി കെട്ടി വെക്കാതിരിക്കാനും ശ്രദ്ധിക്കണം.

Content Summary: Hair care tips in Summer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com