ADVERTISEMENT

കൊറിയ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത് അവിടത്തെ സൗന്ദര്യവർദ്ധക വസ്തുക്കളാണ്. ബ്യൂട്ടി സ്റ്റാന്റേഡിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധകൊടുക്കുന്ന രാജ്യമാണ് സൗത്ത് കൊറിയ. കൊറിയൻ ഗ്ലാസ് ചർമത്തെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. പാടുകളോ അടയാളങ്ങളോ ഇല്ലാത്ത മിനുസമാർന്ന ചർമം അത് കൊറിയൻ സൗന്ദര്യ ദിനചര്യകളുടെ വാഗ്ദാനമാണ്. അത് നമുക്കും ഒന്ന് പരീക്ഷിച്ചു നോക്കിയാലോ. 

Read More: മേക്കപ്പ് ബ്രഷ് വൃത്തിയാക്കിയില്ലെങ്കിൽ ആളൊരു കട്ട വില്ലൻ തന്നെ!! ചെയ്യേണ്ടത് ഇത്ര മാത്രം

ഡബിൾ ക്ലൻസ് 

കെ-ബ്യൂട്ടി ചർമ സംരക്ഷണം ആരംഭിക്കുന്നത് നിങ്ങളുടെ മുഖം വൃത്തിയാക്കുന്നതിലൂടെയാണ്. ഡബിൾ ക്ലൻസ് മുഖത്തെ അഴുക്കും എണ്ണയും നീക്കം ചെയ്യും. ആദ്യം എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്ന ഓയിൽ അധിഷ്ഠിത ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ശേഷം വാട്ടർ ബേസ്ഡ് ഫോമിംഗ് ക്ലെൻസർ ഉപയോഗിക്കുക.

സ്ക്രബ്ബ്‌ ചെയ്യാം 

മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് നീക്കം ചെയ്യാൻ മുഖം സ്‌ക്രബ് ചെയ്‌ത് വൃത്തിയാക്കുക. മുഖത്തെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് മൃദുവായി മസാജ് ചെയ്യുക. ഈ ഘട്ടം നിങ്ങളുടെ സുഷിരങ്ങളിൽ അവശേഷിക്കുന്ന അധിക എണ്ണ നീക്കം ചെയ്യുകയും മുഖക്കുരു വരുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ടോണർ

ടോണറുകൾ ചർമത്തിന്റെ പിഎച്ച് സന്തുലിതമാക്കാൻ സഹായിക്കും. എന്നാൽ ടോണറുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന ആൽക്കഹോൾ കണ്ടന്റുള്ള ടോണറുകൾ കഴിവതും ഒഴിവാക്കുക. 

Read More: വേനൽ ചൂടിൽ കണ്ണിനെ കാക്കാൻ 6 സിംപിൾ ടിപ്സ്

എസ്സെൻസ് ആണ് മെയിൻ 

കൊറിയൻ സ്കിൻ‌കെയർ ദിനചര്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് എസെൻസുകളുടെ ഉപയോഗം. ഏറ്റവും കട്ടി കുറഞ്ഞ ടെക്സ്ചർ ഉള്ള ഒരു മോയ്സ്ചറൈസിംഗ് ദ്രാവകമാണ് ഇത്. ഇവയുടെ ഉപയോഗം നിങ്ങളുടെ ചർമത്തിന് കൂടുതൽ മൃദുലതയും തിളക്കവും നൽകും.

സെറം 

വിറ്റാമിൻ സി സെറം ചർമത്തെ ദൃഢവും ചെറുപ്പവുമാക്കി മാറ്റും. കൂടാതെ ചർമത്തിന് അധിക ഈർപ്പത്തെ നൽകാനും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇല്ലാതാക്കാനും നേർത്ത വരകളും പാടുകളും കുറയ്ക്കാനും ചർമസുഷിരങ്ങളെ കർശനമാക്കാനുമെല്ലാം ഈ ഘട്ടം സഹായിക്കും.

മോയ്സ്ചറൈസർ

എന്തുതന്നെയായാലും ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നത് ഒരിക്കലും ഒഴിവാക്കരുത്. ഇത് ചർമ്മത്തെ മിനുസമാർന്നതാക്കാൻ സഹായിക്കും. ചർമത്തിന് ഒരു ഗ്ലാസി ലുക്ക് നല്കാൻ മോയ്സചറൈസർ ഇടുന്നത് വളരെ നല്ലതാണ്. 

സൺസ്ക്രീൻ

സൺസ്‌ക്രീൻ ആണ് ഏറ്റവും അവസാനത്തെ ഘട്ടം. സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് സ്കിൻ ടോൺ ബാലൻസ് ചെയ്യാനും, സുഷിരങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും ഈ സ്റ്റെപ്പുകൾ മുടക്കാതെ ചെയ്തു നോക്കൂ. കണ്ണാടി പോലെ തിളങ്ങുന്ന ചർമം നിങ്ങൾക്കും ലഭിക്കും.

Content Summary: How to get perfect Korean glass skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com