മുടി കൊഴിച്ചിൽ മുതൽ താരൻ അകറ്റുക വരെ: തലയിൽ എണ്ണയിട്ടാൽ പലതുണ്ട് ഗുണം

benefits-of-oiling-hair
Representative image. Photo Credit: Deepak Sethi/istockphoto.com
SHARE

ചെറുപ്പം മുതലേ നമ്മുടെ അമ്മയും അമ്മൂമ്മയും ഒക്കെ തലയിൽ എണ്ണയിട്ട് തരാറുണ്ടല്ലെ? എന്നാൽ പലർക്കും ഇപ്പോൾ മുടിയിൽ എണ്ണയിടാൻ മടിയാണ്. പക്ഷെ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നതിനുള്ള മികച്ച ശീലമാണ് എണ്ണയിടൽ എന്നത് നമ്മൾ പലരും മറന്നു പോകുന്നു. മുടിക്ക് ജലാംശം നൽകുന്നതിനൊപ്പം, ആരോഗ്യകരമായി നിലനിർത്താൻ ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും എണ്ണയ്ക്ക് നൽകാൻ കഴിയും. മുടിക്ക് എണ്ണയിടുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ അറിയാം.

Read More: കണ്ണാടി നോക്കി കരയേണ്ട, അടുക്കളയിലേക്കു വിട്ടോളൂ, അവിടെയുണ്ട് പരിഹാരം; മുഖകാന്തിക്ക് കേമനാണ് കാപ്പി!

താരൻ അകറ്റാം 

അമിതമായി വരണ്ടതും വിയർക്കുന്നതുമായ തലയോട്ടിയിലാണ് താരൻ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ ദിവസവും തലയിൽ എണ്ണ തേക്കണം എന്നല്ല. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഇത് ചെയ്താൽ മതി. താരൻ അകറ്റാൻ ഏറ്റവും മികച്ചത് ആവണക്കെണ്ണ ആണ്. ഇത് താരൻ വരാനുള്ള മറ്റൊരു കാരണമായ ശിരോചർമത്തിലെ കോശങ്ങൾ നശിക്കുന്നത് തടയാൻ സഹായിക്കും. അതിലൂടെ താരൻ മൂലമുള്ള പ്രശ്നങ്ങളെ അകറ്റാൻ സാധിക്കും.

മുടി കൊഴിച്ചിൽ 

ആഴ്ചയിൽ ഒരിക്കൽ എണ്ണ കൊണ്ട് മുടിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കാരണം, ശിരോചർമത്തിലെ നിർജ്ജീവ ചർമ കോശങ്ങളുടെ പുറംതള്ളൽ, ചർമം വൃത്തിയാക്കൽ, മുടിയുടെ പോഷണം, പുനരുജ്ജീവിപ്പിക്കൽ എന്നിവ ഇത് വഴി നമ്മുടെ മുടിക്ക് ലഭിക്കും. ഇത് വഴി മുടി കൊഴിച്ചിലും നന്നായി കുറയും. 

Read More: റോസ് വാട്ടർ വീട്ടിൽ ഉണ്ടെങ്കിൽ മുഖം തിളങ്ങാൻ വേറൊന്നും വേണ്ട

മുടി വളരാൻ സഹായിക്കും 

മുടി വളരാൻ ഏറ്റവും സഹായകമാണ് വെളിച്ചെണ്ണ. ചിലയിടങ്ങളിൽ ബദാം ഓയിലും ഇതിനായി ഉപയോഗിക്കുന്നത് കാണാം. ആഴ്ചയിൽ ഒരു ദിവസം എങ്കിലും നല്ല രീതിയിൽ വെളിച്ചെണ്ണ മസാജ് ചെയ്ത് പിടിപ്പിച്ച് കുറച്ചു സമയം അത് തലയിൽ വച്ചതിന് ശേഷം മിതമായ ഷാമ്പു ഉപയോഗിച്ച് കഴുകിക്കളയാം. ഇത് മുടിയുടെ വളർച്ചയ്ക്ക് നല്ല രീതിയിൽ സഹായകമാവും. 

അണുബാധ തടയും 

മിക്ക ഹെയർ ഓയിലുകളിലും ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്; ഈ എണ്ണകൾ ശിരോചർമത്തിൽ പ്രയോഗിക്കുമ്പോൾ അപകടകരമായ ബാക്ടീരിയ അണുബാധ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. 

Read More: ചർമം തിളങ്ങും, ചുണ്ടുകൾക്കു സംരക്ഷണം, തേനിനുമുണ്ട് ചില ‘മാജിക് പവർ’

പേനിനെ അകറ്റാം 

വരണ്ട പുറംതൊലിയിലേക്കാണ് പേനുകൾ കൂടുതൽ ആകർഷിക്കപ്പെടുന്നത്. ശിരോചർമത്തിലെ ഡ്രൈനെസ് മൂലം ഉണ്ടാകുന്ന ബാക്ടീരിയകളിലേക്കും അവ ആകർഷിക്കപ്പെടുന്നു. എന്നാൽ എണ്ണയിടുന്നത് ഇത് തടയാൻ സഹായിക്കും. ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ഉചിതമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS