ADVERTISEMENT

നമ്മുടെ മുഖത്തിൽ ആദ്യം ശ്രദ്ധിക്കുന്ന ഭാഗങ്ങങ്ങളിൽ ഒന്നാണ് കണ്ണ്. അതുകൊണ്ട് തന്നെ കൺതടത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും. മേക്കപ്പ് ഇട്ട് മറയ്ക്കാൻ ശ്രമിച്ചാൽ പോലും ചിലരുടേത് മായാതെ അങ്ങനെ തന്നെ നിൽക്കുന്നത് കാണാം. എന്നാൽ ഇത് പൂർണമായും അകറ്റാൻ വീട്ടിൽ തന്നെയുണ്ട് ചില നുറുങ്ങു വഴികൾ.

Read More: മുഖം ചുളുങ്ങിയോ? ഇനി വിഷമിക്കേണ്ട, പ്രായത്തെ പിടിച്ചുകെട്ടാൻ ‘വെണ്ണ മാജിക്’

ഉരുളക്കിഴങ്ങ്
ചര്‍മത്തിലെ കറുപ്പകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീരില്‍ വെള്ളരി നീര് ചേര്‍ത്ത് കണ്‍തടത്തില്‍ പുരട്ടാം. ഇത് ദിവസവും ചെയ്താൽ വളരെ പെട്ടെന്ന് തന്നെ കൺതടത്തിലെ കറുപ്പ് മാറ്റാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. ഇങ്ങനെ ചെയ്താലും മാറ്റം കാണാൻ സാധിക്കും.

വെള്ളരിക്ക
കണ്‍തടത്തിലെ കറുത്ത പാട് നീക്കം ചെയ്യാന്‍ ഏറ്റവും മികച്ച ഉപായമാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിൽ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ്  കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും എന്നുറപ്പ്.

Read More: പൊടിപടലങ്ങളും കാലാവസ്ഥാ വ്യതിയാനവും ചർമത്തിന് പണി തന്നോ ? പേടിക്കണ്ട, വരണ്ട ചർമം മാറ്റാൻ ഇതാ വഴികൾ

കോഫി
കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ കോഫി കൊണ്ടുള്ള പാക്ക് നിങ്ങളെ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് തുടർച്ചയായി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

വെളിച്ചെണ്ണ
കണ്ണിനു താഴെ വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുന്നത് മറ്റൊരു മികച്ച പരിഹാരമാണ്. വെളിച്ചെണ്ണ കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.

Read More: മുടിയുടെ പ്രശ്നങ്ങളെല്ലാം പമ്പ കടക്കും, പരീക്ഷിക്കാം മൈലാഞ്ചി കൂട്ട്

ഇതൊന്നും കൂടാതെ ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് നല്ലതാണ്. ഇത് കണ്ണുകൾക്ക് കുളിർമ നൽകുമെന്ന് മാത്രമല്ല കണ്ണിനു താഴെ കറുപ്പ് നിറം വരാതെ സൂക്ഷിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com