ADVERTISEMENT

സമാനതകളില്ലാത്ത സൗന്ദര്യവും ചാരുതയും കൊണ്ട് ലോകത്തെ അതിശയിപ്പിക്കുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. ലോകസുന്ദരി പട്ടം നേടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാഷനിസ്റ്റയായ ഐശ്വര്യ റായ് സ്കിൻ കെയറിന്റെ കാര്യത്തിലും മികച്ച മാതൃകയാണ്. തിളങ്ങുന്ന മുഖവും പ്രായം തോന്നിപ്പിക്കാത്ത ചർമവും ആരെയും ആകർഷിക്കും. 

തിളങ്ങുന്ന ചർമത്തിന് ജലാംശത്തിന് കൂടുതൽ പങ്കുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഐശ്വര്യ റായ്. അതിനാൽ വെള്ളരിക്കയ്ക്ക് താരസുന്ദരിയുടെ ചർമ സംരക്ഷണത്തിൽ മുഖ്യ പങ്കുണ്ട്. ചർമത്തെ പുഷ്ടിയുള്ളതും പോഷിപ്പിക്കുന്നതും, ചുളിവുകൾ, നേർത്ത വരകൾ, വീക്കം തുടങ്ങിയ ചർമത്തിലെ അപൂർണതകൾ നീക്കം ചെയ്യാനും വെള്ളരിക്ക സഹായിക്കും.

ഐശ്വര്യ റായിയുടെ ആ സ്പെഷൽ വെള്ളരിക്ക സീക്രട്ട് നമുക്കും പരീക്ഷിക്കാം...

∙വെള്ളരിക്ക-തൈര് ഫേസ് പാക്ക്
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ, തന്റെ ചർമത്തെ പരിപാലിക്കാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ഐശ്വര്യ റായ് പരീക്ഷിക്കുന്ന ഫേസ്പാക്കാണിത്. മേക്കപ്പ് നിരന്തരം ഉപയോഗിക്കുന്നതിന്റെയും ശക്തമായ ലൈറ്റുകൾ അഭിമുഖീകരിക്കുന്നതിന്റെയും കഠിനമായ ഫലത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ ഇത് സഹായകമാണ്. ഇത് ചർമത്തിന് തൽക്ഷണം ഉന്മേഷം നൽകുകയും ചർമത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.

ചേരുവകൾ: തൈര്, വെള്ളരിക്ക, തേൻ 

ഉണ്ടാക്കുന്ന വിധം: നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂൺ തൈരും 1 ടീസ്പൂൺ തേനും ചേർക്കുക. അതിനും ശേഷം മൂന്നു ചേരുവകളും നന്നായി മിക്സ് ചെയ്യുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

aishwarya-rai-bachchan-and-her-3-way-diy-cucumber-face-pack-hack-for-glowing-skin1
Image Credits: Instagram/aishwariyarai.official

∙വെള്ളരിക്ക– തക്കാളി ഫേസ്പാക്ക്
എണ്ണമയം കാരണം ചർമത്തിന് പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അതിന് താരസുന്ദരി കണ്ടെത്തിയ പരിഹാരമാണ് തക്കാളിയും വെള്ളരിക്കയും ചേർത്ത ഫേസ്പാക്ക്. തക്കാളിയിൽ അസിഡിക് ഗുണങ്ങളുണ്ട്, ഇത് ചർമത്തിലെ അധിക എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. സുഷിരങ്ങൾ കുറയ്ക്കാനും അതുവഴി സെബം ഉത്പാദനം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

ചേരുവകൾ: തക്കാളി പൾപ്പ്, വെള്ളരിക്ക പൾപ്പ്

ഉണ്ടാക്കുന്ന വിധം: അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും നന്നായി മിക്സ് ചെയ്ത ശേഷം മുഖത്തും കഴുത്തിലും 15 മിനിറ്റ് നേരം പുരട്ടുക. ഇത് മൃദുവായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാം. 

Read More: മുഖക്കുരു ഓർത്ത് ഇനി ടെൻഷൻ വേണ്ട: ഈ ഇലകൾ മാത്രം മതി കല പോലും ബാക്കിയാവില്ല

∙ വെള്ളരിക്ക–ഉരുളക്കിഴങ്ങ് ഫേസ്പാക്ക്
നനുത്തതും തിളക്കമുള്ളതുമായ ചർമത്തിനായി വെള്ളരിക്കയും ഉരുളക്കിഴങ്ങും ചേർത്ത ഫേസ്പാക്ക് നല്ലതാണ്. നടിയും ഇത് ഹോംലി സ്കിൻ കെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഫേസ്പാക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ തിളങ്ങുന്ന ചർമം ഉറപ്പാക്കുന്നു. 

ചേരുവകൾ: ഉരുളക്കിഴങ്ങ്, വെള്ളരിക്ക, മുൾട്ടാണി മിട്ടി

ഉണ്ടാക്കുന്ന വിധം: ഉരുളക്കിഴങ്ങും വെള്ളരിക്കയും നന്നായി അരച്ചെടുത്ത ശേഷം മിക്സ് ചെയ്യുക. ഈ പേസ്റ്റിലേക്ക് അൽപ്പം മുൾട്ടാണി മിട്ടി കൂടി ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. 

Content Summary: Aishwarya Rai Bachchan And Her 3 Way DIY Cucumber Face Pack Hack For Glowing Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com