ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ; ദീപികയുടെ സൂപ്പർ സ്കിൻകെയർ ടിപ്പുകൾ നിങ്ങൾക്കും പരീക്ഷിക്കാം

deepika-padukone-stuns-in-exquisite-saree-at-manish-malhotra-bridal-couture-show
Image Credits: Instagram/deepikapadukone
SHARE

ഫാഷൻ സെൻസ് കൊണ്ട് സൗന്ദര്യം കൊണ്ടും ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ദീപിക പദുക്കോൺ. ആരെയും ആകർഷിപ്പിക്കുന്ന തന്റെ സ്കിൻ കെയർ ടിപ്പുകൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് ദീപിക. ഇന്റർനാഷണൽ സ്കിൻ കെയർ ദിനത്തോടനുബന്ധിച്ചാണ് താരം തന്റെ ബ്യൂട്ടി ബ്രാൻഡായ 82e യുടെ വെബ്‌സൈറ്റിൽ സ്കിൻ കെയർ ടിപ്പ് പങ്കുവച്ചത്. 

Read More: എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്: സാധിക വേണുഗോപാൽ

അമ്മയിൽ നിന്നാണ് ചർമ സംരക്ഷണത്തിന്റെ ആദ്യ പാഠങ്ങൾ അറിഞ്ഞതെന്ന് ദീപിക വ്യക്തമാക്കി. ക്ലെന്‍സ്, ഹ്രൈഡ്രേറ്റ്, സംരക്ഷണം എന്നീ മൂന്നു സ്റ്റെപ്പുകളാണ് ദീപികയുടെ സ്കിൻ കെയർ മന്ത്ര. പരിശീലിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ ദിനചര്യയാണിതെന്ന് ദീപിക പറഞ്ഞു. 

deepika-padukone-reveals-the-secret-to-her-glowing-skin
Image Credits: Instagram/deepikapadukone

‘മോഡലിംഗും അഭിനയവും ആരംഭിച്ചതിന് ശേഷം തന്റെ ഇരുപതാം വയസ്സിലാണ്ചർമത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്.  ടാൻ, പിഗ്മെന്റേഷൻ എന്നീ പ്രശ്നങ്ങളെല്ലാം ഉണ്ടായിരുന്നു. 16 വയസ്സ് വരെ ഒരു പ്രൊഫഷണൽ ബാഡ്മിന്റൺ കളിക്കാരിയായിരുന്നതിനാൽ വെയിലത്ത് പരിശീലനം നടത്തിയതിന്റെയും കഠിനമായ കാലാവസ്ഥയിൽ യാത്ര ചെയ്തതിന്റെയും ഫലമായിരുന്നു അതെല്ലാം’. ദീപിക പറഞ്ഞു. 

Read More: ‘ജീവിക്കാനാണ് പാട്, മരിക്കാന്‍ ഈസിയാണ്, നമ്മള്‍ ഇല്ലാതായാല്‍ ആര്‍ക്ക് എന്ത് നഷ്ടം’; വൈകാരികമായ കുറിപ്പുമായി മഞ്ജു

എന്ത് കാര്യമായാലും മുടങ്ങാതെ നല്ല ഉദ്ദേശത്തോടെ ചെയ്യണം. ചർമ സംരക്ഷണത്തിന് 30 സെക്കന്റോ, 30 മിനിറ്റോ സ്പെൻഡ് ചെയ്താലും അത് നല്ല മനസ്സോടെയാവണമെന്നും ദീപിക പറഞ്ഞു. നീന്തൽ, സുഹൃത്തുക്കളുമായുള്ള സമയം, വീടിനു ചുറ്റും മൺപാത്രങ്ങൾ ഉണ്ടാക്കൽ എന്നിവ കൂടുതൽ ഉന്മാദത്തോടെയിരിക്കാൻ ദീപികയെ സഹായിക്കാറുണ്ട്.  

deepika-padukone-reveals-the-secret-to-her-glowing-skin1
Image Credits: Instagram/deepikapadukone

ദീപികയെപ്പോലെ ലളിതവും ഫലപ്രദവുമായ ചർമസംരക്ഷണ ദിനചര്യ പിന്തുടരാൻ, നിങ്ങളുടെ ചർമത്തിന് അനുയോജ്യമായ ഒരു ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുക. അടുത്ത ഘട്ടം അനുയോജ്യമായ മോയ്സ്ചറൈസർ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ ജലാംശമുള്ളതാക്കുക എന്നതാണ്. അവസാനവും എന്നാൽ ഏറ്റവും പ്രധാനവുമായി, സൺസ്ക്രീൻ ഉപയോഗിച്ച് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക. മാത്രമല്ല, ഓരോ 3-4 മണിക്കൂറിന് ശേഷവും സൺസ്‌ക്രീൻ വീണ്ടും പ്രയോഗിക്കേണ്ടത് പ്രധാനമാണ്.

Content Summary: Deepika Padukone’s simple yet effective skincare routine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS