ADVERTISEMENT

പൂക്കൾ കാണുമ്പോൾ തന്നെ മനസിനും കണ്ണിനും ഒരു കുളിർമയാണ്. അതിന്റെ നിറമായാലും ഗന്ധമായാലും നമ്മെ ഒത്തിരി ആകർഷിക്കും. എന്നാൽ ഇതേ പൂക്കൾ ഉപയോഗിച്ച് നമ്മുടെ ചർമത്തിനും നല്ല ആകർഷണം ലഭിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റു. കാരണം ഇന്ന് വിപണിയിൽ ലഭ്യമായ പല സൗന്ദര്യ വർദ്ധക വസ്തുക്കളിലും പൂക്കൾ ഒരു പ്രധാന ചേരുവയാണ്. പൂക്കളിൽ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ചർമ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു. നിങ്ങളുടെ ചർമത്തിന് തിളക്കവും മിനുസവും നൽകാൻ കഴിയുന്ന 5 പൂക്കൾ പരിചയപ്പെടാം.

Read More: മുഖത്തിന്റെ തിളക്കമില്ലായ്മയാണോ നിങ്ങളെ അലട്ടുന്നത്? എങ്കിൽ ശീലമാക്കാം ഈ പഴങ്ങൾ

∙ റോസ്

റോസാപ്പൂവിന് ചർമത്തിൽ അത്ഭുതം സൃഷ്ടിക്കാൻ കഴിയുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. റോസ് വാട്ടർ, ഫെയ്സ് മാസ്കുകൾ, ലോഷനുകൾ, നൈറ്റ് ക്രീമുകൾ തുടങ്ങി നിരവധി സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും റോസ്  ഉൾപ്പെടുത്തിയിട്ടുണ്ട്. റോസാപ്പൂവ് ചർമത്തിന് ജലാംശം നൽകുന്നതും പ്രകൃതിദത്തമായ രീതിയിൽ ചർമത്തെ തണുപ്പിക്കുന്നതുമാണ്. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമമുള്ളവർക്ക് അനുയോജ്യമാണ്. റോസ് വാട്ടർ ഉപയോഗിക്കുന്നത് ചർമത്തിലെ അധിക എണ്ണയെ നിയന്ത്രിക്കുന്നു, റോസ് ക്രീമുകളും മാസ്കുകളും ഉപയോഗിക്കുന്നത് മുഖക്കുരു അകറ്റാനും സഹായിക്കും.

∙ താമര

ജലാംശം നിറഞ്ഞതും വിറ്റാമിനുകളാൽ സമ്പന്നവുമാണ് താമരപ്പൂവ്. ഇത് ചർമത്തിൽ യുവത്വം നിലനിത്താനും, തിളക്കം നൽകുവാനും സഹായിക്കും. താമരയിൽ അടങ്ങിയ വിറ്റാമിനുകൾ മുഖക്കുരു ഒഴിവാക്കാൻ സഹായിക്കും. ഇതിനായി കുറച്ച് താമര ഇതളുകൾ അരച്ച് ഒരു നുള്ള് മഞ്ഞൾ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ഇത് മുഖത്ത് പുരട്ടി അൽപനേരം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം.

Read More: താരനും മുടികൊഴിച്ചിലും കൊണ്ട് പൊറുതി മുട്ടിയോ; പേടിക്കേണ്ട പ്രതിവിധി വീട്ടിൽ തന്നെയുണ്ട്

∙ ലാവെൻഡർ

ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതാണ് ലാവെൻഡർ. ഇത് ചർമത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ചർമത്തിന് നല്ല തിളക്കം നൽകാനും സഹായിക്കും. മുഖക്കുരു തടയാനും മികച്ചതാണ് ലാവെൻഡർ.

∙ ചെമ്പരത്തി

ചർമത്തെ പുനരുജ്ജീവിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ട ചെമ്പരത്തി സൗന്ദര്യ ലോകത്ത് വ്യാപകമായി ഉപയോഗിക്കുന്ന പുഷ്പമാണ്. ചർമത്തിന്റെ നിറം, ദൃഢത, എണ്ണ ഉൽപാദനം നിയന്ത്രിക്കൽ, ജലാംശം നൽകൽ, അകാല വാർദ്ധക്യത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുക തുടങ്ങി നിരവധി ഗുണങ്ങൾ ചെമ്പരത്തിക്കുണ്ട്. ചെമ്പരത്തി അരച്ച് മുഖത്ത് തേക്കുന്നതം നല്ലതാണ്. 

Read More: ക്ലെൻസർ, മോയ്സ്ചറൈസർ, സൺസ്ക്രീൻ; ദീപികയുടെ സൂപ്പർ സ്കിൻകെയർ ടിപ്പുകൾ നിങ്ങൾക്കും പരീക്ഷിക്കാം

∙ മുല്ല

ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ മുല്ലപ്പൂവ് ചർമത്തിന് പ്രായക്കൂടുതൽ തോന്നിക്കുന്നത് കുറയ്ക്കാൻ സഹായിക്കും. ചർമത്തെ ജലാംശം നൽകി മൃദുവാക്കാനും ഇത് സഹായിക്കും, അതിനാലാണ് മുല്ലുപ്പൂ നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമാണത്തിൽ ഉപയോഗിക്കുന്നത്

English Summary: Five flowers that enhance Beauty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com